Asianet News MalayalamAsianet News Malayalam

മനുഷ്യശരീരത്തിന് ഹാനീകരം; എംഡിഎച്ച്, എവറസ്റ്റ് കറി പൗഡറുകൾ നിരോധിച്ച് നേപ്പാൾ

എവറസ്റ്റ്, എംഡിഎച്ച് ബ്രാൻഡ് സുഗന്ധവ്യഞ്ജനങ്ങൾ നേപ്പാളിൽ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.

Nepal Bans MDH And Everest Spices Amid Reports of Contamination, Begins Testing For Harmful Chemicals
Author
First Published May 17, 2024, 6:35 PM IST

ദില്ലി: ഇന്ത്യൻ ഉത്പന്നങ്ങളായ എംഡിഎച്ച്, എവറസ്റ്റ് എന്നീ കറി മസാലകളിൽ  എഥിലീൻ ഓക്‌സൈഡിൻ്റെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഈ ഉത്പന്നങ്ങൾ നിരോധിച്ച് നേപ്പാൾ. ബ്രിട്ടൻ, സിംഗപ്പൂർ, ഹോങ്കോങ്ങ് എന്നിവയ്ക്ക് പിന്നാലെയാണ് നേപ്പാളുഇന്റെ നിരോധനം വന്നിരിക്കുന്നത്. നേപ്പാളിലെ ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി കൺട്രോൾ വകുപ്പ് രണ്ട് ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ പരിശോധിക്കുന്നതായും അവയുടെ ഇറക്കുമതിയും ഉപഭോഗവും വിൽപ്പനയും നിരോധിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്തു. 

എവറസ്റ്റ്, എംഡിഎച്ച് ബ്രാൻഡ് സുഗന്ധവ്യഞ്ജനങ്ങൾ നേപ്പാളിൽ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. ഈ ഉത്പന്നങ്ങളിൽ ഹാനികരമായ രാസവസ്തുക്കളുടെ അംശം ഉണ്ടെന്ന വാർത്തയെ തുടർന്ന് ഒരാഴ്ച മുമ്പ് ഇറക്കുമതി നിരോധനം ഏർപ്പെടുത്തുകയും വിപണിയിൽ വിൽപന നിരോധിക്കുകയും ചെയ്തതായി നേപ്പാളിലെ ഭക്ഷ്യ സാങ്കേതിക ഗുണനിലവാര നിയന്ത്രണ വകുപ്പിൻ്റെ വക്താവ് മോഹൻ കൃഷ്ണ മഹർജൻ പറഞ്ഞു

എംഡിഎച്ചിൻ്റെ മൂന്ന് സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളായ 'മദ്രാസ് കറി പൗഡർ', 'സാംഭാർ മസാല പൗഡർ', 'കറിപ്പൊടി', എവറസ്റ്റ് ഗ്രൂപ്പിൻ്റെ 'മീൻ കറി' എന്നിവയുടെ സാമ്പിളുകൾ ഹോങ്കോംഗ് സ്‌പെഷ്യൽ അഡ്മിനിസ്‌ട്രേറ്റീവ് റീജിയൻ സർക്കാരിൻ്റെ ഫുഡ് സേഫ്റ്റി സെൻ്റർ ശേഖരിച്ചിരുന്നു കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയപ്പോൾ നിരോധിക്കുകയായിരുന്നു. സിംഗപ്പൂരിലും, ഫുഡ് റെഗുലേറ്റർ രണ്ട് കമ്പനികളുടെയും ഉൽപ്പന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തി, എഥിലീൻ ഓക്സൈഡ് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല, ഇതിനെത്തുടർന്ന് രണ്ട് ബ്രാൻഡുകളുടെ സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതിക്കാരോട് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios