Asianet News MalayalamAsianet News Malayalam

നെസ്‌ലെ ബേബി ഫുഡിലെ അമിത പഞ്ചസാര, അന്വേഷിക്കാൻ കേന്ദ്രം; ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ട് കമ്പനി

നെസ്‌ലെയുടെ ബേബി ഫുഡിൽ അമിത അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ കേന്ദ്രം. റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് നെസ്‌ലെ ഇന്ത്യയുടെ ഓഹരികൾ  5 ശതമാനം ഇടിഞ്ഞു.

Nestle baby food concerns Shares drop 5% as Centre vows investigation into sugar addition in infant food
Author
First Published Apr 18, 2024, 5:57 PM IST

മുംബൈ: ഇന്ത്യയിൽ വിൽക്കുന്ന നെസ്‌ലെയുടെ ബേബി ഫുഡിൽ അമിത അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ കേന്ദ്രം. സ്വിറ്റ്സർലൻഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

നെസ്‌ലെയുടെ സെറിലാക്ക്, കുട്ടികൾക്കുള്ള പാൽ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണത്തിൽ അമിത അളവിലാണ് പഞ്ചസാര കണ്ടെത്തിയിരിക്കുന്നത്. കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് നിരോധിക്കുന്ന ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഈ കണ്ടെത്തൽ. സെറെലാക്കിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സ്ഥാപിതമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, തങ്ങളുടെ ബേബി ഫുഡിൽ പഞ്ചസാരയുടെ അളവ് 30% വരെ കുറച്ചിട്ടുണ്ടെന്ന് നെസ്‌ലെ ഇന്ത്യയുടെ വക്താവ് അറിയിച്ചിട്ടുണ്ട്. പഞ്ചസാരയും തേനും ആണ് ഈ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പറയുന്നു. 

നെസ്‌ലെ ഇന്ത്യയിൽ നൂഡിൽസ്, ചോക്ലേറ്റുകൾ, പാക്ക് ചെയ്ത പാൽ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ വിൽക്കുന്നു. 2022 ൽ പാൽപ്പൊടി ബാഷ്പീകരിച്ച പാൽ, തൈര്, ബേബി ഫുഡ്, ആരോഗ്യ സംരക്ഷണ പോഷകാഹാരം തുടങ്ങിയ കമ്പനിയുടെ ഉത്പന്നങ്ങൾക്ക് 6,815.73 കോടി രൂപയുടെ വിറ്റുവരവ് 

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക പോലുള്ള  താഴ്ന്ന, ഇടത്തരം വരുമാനമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന ഈ ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര കണ്ടെത്തിയത്, അതേസമയം, യുഎസ്, യൂറോപ്പ്, സ്വിറ്റ്സർലൻഡ്, ജർമ്മനി തുടങ്ങിയ വികസിത വിപണികളിൽ പഞ്ചസാര ചേർക്കാതെയാണ് നെസ്‌ലെ ഈ ഉത്പന്നങ്ങൾ വിൽക്കുന്നത്. 

റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് നെസ്‌ലെ ഇന്ത്യയുടെ ഓഹരികൾ  5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയിൽ ഉച്ചയ്ക്ക് 12.20ന് 2,457.30 എന്ന നിലയിലും 12.20ന് എൻഎസ്ഇയിൽ 2,458.15 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്.
 

Follow Us:
Download App:
  • android
  • ios