Asianet News MalayalamAsianet News Malayalam

കോഴിക്കോട് നിന്ന് ജിദ്ദയ്ക്ക് ഇനി സ്പൈസ് ജെറ്റില്‍ പറക്കാം; ബെംഗളൂരുമായി ബന്ധിപ്പിച്ചുളള സര്‍വീസ് നാളെ മുതല്‍

രാത്രി 8.35 ഓടെ ബാംഗ്ലൂരിലെത്തുന്ന വിമാനം രാത്രി 9.35ന് കോഴിക്കോട്ടേക്ക് തിരികെ പറക്കും. 10.45 ഓടെ വിമാനം തിരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെത്തും. 189 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. 

new air service from kozhikode to jiddah starts from tomorrow
Author
Kozhikode, First Published Apr 19, 2019, 2:18 PM IST

കോഴിക്കോട്: ബാംഗ്ലൂരുമായി ബന്ധിപ്പിച്ചു കൊണ്ട് സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാനസര്‍വീസ് നാളെ തുടങ്ങും. ആഴ്ചയില്‍ എല്ലാ ദിവസവും വിമാന സര്‍വീസുണ്ടാകും. നാളെ രാവിലെ 05.25 ന് പുറപ്പെടുന്ന വിമാന പ്രാദേശിക സമയം 8.35ന് ജിദ്ദയിലെത്തും. പ്രാദേശിക സമയം രാവിലെ 09.45 ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.05 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് ഇതേ വിമാനം രാത്രി 7.45ന് ബെഗളൂരുവിലേക്ക് പുറപ്പെടും. 

രാത്രി 8.35 ഓടെ ബാംഗ്ലൂരിലെത്തുന്ന വിമാനം രാത്രി 9.35ന് കോഴിക്കോട്ടേക്ക് തിരികെ പറക്കും. 10.45 ഓടെ വിമാനം തിരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെത്തും. 189 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. 

Follow Us:
Download App:
  • android
  • ios