Asianet News MalayalamAsianet News Malayalam

ജനുവരി മുതൽ ഈ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വില കുത്തനെ ഉയരും!

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് കംപ്രസർ അടിസ്ഥാനമായ ഉൽപ്പന്നങ്ങളുടെ മാനദണ്ഡം മാറ്റുന്നത്. 2020 ജനുവരിയോടെ പുതിയ മാനദണ്ഡം അനുസരിച്ചാകും ഉത്പന്നങ്ങൾ‌ വിപണയിലെത്തുക. 

New energy label norms will be effective from January next year
Author
New Delhi, First Published Nov 23, 2019, 3:21 PM IST

ദില്ലി: പുതിയ എനർജി ലേബലിംഗ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ രാജ്യത്ത് എയർകണ്ടീഷണറിനും റെഫ്രിജറേറ്ററിനും വില കുതിച്ചുയരുമെന്ന് നിർമ്മാതാക്കൾ. പരമ്പരാഗത കൂളിംഗ് സംവിധാനത്തിൽ നിന്ന് വാക്വം പാനലിലേക്ക് മാറ്റണമെന്നാണ് പുതിയ നിർദ്ദേശം. ജനുവരിയിൽ ഈ നിബന്ധന പ്രകാരം മാത്രമേ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയുകയുള്ളൂ.

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് കംപ്രസർ അടിസ്ഥാനമായ ഉൽപ്പന്നങ്ങളുടെ മാനദണ്ഡം മാറ്റുന്നത്. 2020 ജനുവരിയോടെ പുതിയ മാനദണ്ഡം അനുസരിച്ചാകും ഉത്പന്നങ്ങൾ‌ വിപണയിലെത്തുക. ഫൈവ് സ്റ്റാർ റഫ്രിജറേറ്ററുകളുടെ വില 6000 രൂപ വരെ ഉയരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിപണിയിൽ 12-13 ശതമാനമാണ് വളർച്ച ഉണ്ടായത്.

എയർകണ്ടീഷണറിനും വാഷിംഗ് മെഷീനുമാണ് ഏറ്റവും കൂടുതൽ വിൽപ്പന ഉണ്ടായിരുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാതിയിൽ എയർകണ്ടീഷണറിന്റെ വിപണിയിൽ നല്ല വളർച്ചയാണ് രേഖപ്പെടുത്തിയത്. 15 ശതമാനമാണ് വളർച്ചാ നിരക്ക്. അതേസമയം ജിഎസ്‌ടിയിലെ എസിയുടെ നികുതി നിരക്ക് ഇളവ് ചെയ്യണമെന്ന ആവശ്യം കൺസ്യൂമർ ഇലക്ട്രോണിക്സ് ആന്റ് അപ്ലയൻസസ് മാനുഫാക്ചറർ അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്. 
 


 

Follow Us:
Download App:
  • android
  • ios