സെക്ഷന്‍ 220 പ്രകാരം നികുതിയോ, പലിശയോ എഴുതിത്തള്ളുന്നതിനോ, ഇളവ് നല്‍കുന്നതിനോ  വേണ്ടിയുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നികുതി ഇളവോ, നികുതിക്ക് മേലുള്ള പലിശയോ ഒഴിവാക്കുന്നതിനുള്ള പരിധിയില്‍ മാറ്റം വരുത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, ഇന്‍കം ടാക്സിന്‍റെ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍മാര്‍ക്ക് 50 ലക്ഷം രൂപ വരെയുള്ള തുകകള്‍ എഴുതിത്തള്ളാന്‍ അധികാരമുണ്ട്, അതേസമയം ചീഫ് കമ്മീഷണര്‍മാര്‍ക്കോ ഇന്‍കം ടാക്സ് ഡയറക്ടര്‍ ജനറലുമാര്‍്ക്കോ 50 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെയുള്ള തുകകള്‍ എഴുതിത്തള്ളാന്‍ അധികാരമുണ്ടായിരിക്കും. കൂടാതെ, ആദായനികുതിയുടെ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍മാര്‍ക്ക് 1.5 കോടി രൂപയില്‍ കൂടുതലുള്ള പലിശ ഒഴിവാക്കാനുള്ള അധികാരവുണ്ടായിരിക്കും.

പലിശ കുറയ്ക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഉള്ള അധികാരം മൂന്ന് വ്യവസ്ഥകള്‍ പാലിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്:
1) പേയ്മെന്‍റ് തുക നികുതി ദായകന് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് തെളിയുകയാണെങ്കില്‍
2) പലിശ അടവില്‍ വീഴ്ച വരുത്തിയത് നികുതിദായകന്‍റെ പ്രത്യേക സാഹചര്യം മൂലമാണെങ്കില്‍
3) മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിലും നികുതി ദായകന്‍ സഹകരിക്കുകയാണെങ്കില്‍.
സെക്ഷന്‍ 220 പ്രകാരം നികുതിയോ, പലിശയോ എഴുതിത്തള്ളുന്നതിനോ, ഇളവ് നല്‍കുന്നതിനോ വേണ്ടിയുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് സെക്ഷന്‍ 220?

ആദായനികുതി നിയമം, 1961 (നിയമം) സെക്ഷന്‍ 220 ഒരു നികുതിദായകന്‍ നികുതി അടയ്ക്കാതിരുന്നാലുള്ള അനന്തരഫലങ്ങള്‍ വ്യക്തമാക്കുന്നു. ഒരു നികുതിദായകന്‍ നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, 1% നിരക്കില്‍ പലിശ. ഈടാക്കാം. എന്നിരുന്നാലും, ചില സാഹചര്യങ്ങളില്‍ നികുതിദായകന് അടച്ച / അടയ്ക്കേണ്ട പലിശ തുക കുറയ്ക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഇനിപ്പറയുന്ന ആദായനികുതി അധികൃതരെ സമീപിക്കാം:

ډ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍
ډ ചീഫ് കമ്മീഷണര്‍
ډ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍