ഇന്ത്യൻ സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഏകീകരിച്ച് കോർഡിനേറ്റ് ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ട സ്വയംഭരണ റഗുലേറ്ററി സ്ഥാപനമായ എൻ.ഐ.ഡി.സി.സിയുടെ ലെൻഡിംഗ് പാർട്ണറായി ഐസിഎൽ ഫിൻകോർപ്പിനെ നിയമിച്ചതിന്റെ ഭാഗമായാണ് ഇന്‍ഡെക്സ് 2025ന്റെ ടൈറ്റിൽ സ്‌പോൺസറായി ഐസിഎൽ ഫിൻകോർപ്പിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

നാഷണൽ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കൗൺസിൽ കമ്മിറ്റി (എൻ.ഐ.ഡി.സി.സി) സംഘടിപ്പിക്കുന്ന ഇന്ത്യൻ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് എക്‌സിബിഷൻ 'ഇൻഡെക്സ് 2025'ന്റെ ടൈറ്റിൽ സ്‌പോൺസറായി ഐസിഎൽ ഫിൻകോർപ്പിനെ നിയോഗിച്ചു. മെയ് 2ന് ആരംഭിച്ച എക്‌സിബിഷൻ മെയ് 5 വരെ അങ്കമാലി അഡ്‌ലക്‌സ് ഇൻ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്നതായിരിക്കും.

ഇന്ത്യൻ സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഏകീകരിച്ച് കോർഡിനേറ്റ് ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ട സ്വയംഭരണ റഗുലേറ്ററി സ്ഥാപനമായ എൻ.ഐ.ഡി.സി.സിയുടെ ലെൻഡിംഗ് പാർട്ണറായി ഐസിഎൽ ഫിൻകോർപ്പിനെ നിയമിച്ചതിന്റെ ഭാഗമായാണ് ഇന്‍ഡെക്സ് 2025ന്റെ ടൈറ്റിൽ സ്‌പോൺസറായി ഐസിഎൽ ഫിൻകോർപ്പിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഐസിഎൽ ഫിൻകോർപ്പിൻ്റെ സ്ഥിരതയുള്ള പ്രകടനവും സാമ്പത്തിക ഭദ്രതയ്ക്കായുള്ള പ്രതിബദ്ധതയും ഉയർന്ന വിശ്വാസ്യതയും മൂല്യവുമാണ് ഈ സുപ്രധാന നിയമനത്തിന് കാരണമാകുന്നത്. ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാനങ്ങളിലായി കൂടുതൽ ബ്രാഞ്ചുകൾ ആരംഭിച്ചുകൊണ്ട് സുരക്ഷിതവും സുതാര്യവുമായ സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഐസിഎൽ ഫിൻകോർപ്പ് ലക്ഷ്യമിടുന്നതെന്നും, ദേശീയ സാമ്പത്തിക പുരോഗതിക്കായി വ്യവസായങ്ങളെയും സംരംഭകരെയും സാമ്പത്തികമായി ശക്തിപ്പെടുത്താൻ ഐസിഎൽ ഫിൻകോർപ്പിന്റെ പങ്കാളിത്തം ശക്തമായി ഉണ്ടാകുമെന്ന് CMD അഡ്വ. കെ. ജി. അനിൽകുമാർ വ്യക്തമാക്കി.

വിവിധ കേന്ദ്രപദ്ധതികൾ, സബ്‌സിഡികൾ, ഗ്രാൻ്റുകൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് കൃത്യമായ അറിവ് പകർന്ന് കൊടുക്കുക എന്നതാണ് ഈ എക്‌സിബിഷനിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ആഗോള തലത്തിൽ ബിസിനസ് നെറ്റ് വർക്ക് വ്യാപിപ്പിക്കാനും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുവാനും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുമുള്ള അവസരവും എക്സിബിഷൻ വഴി ലഭിക്കുന്നതായിരിക്കും.

ഇന്‍ഡെക്സ് 2025 എക്‌സിബിഷനിൽ മികച്ച സാന്നിധ്യമായി തിളങ്ങുകയാണ് ഐസിഎൽ ഗ്രൂപ്പിന്റെ ട്യൂലൈൻ ഡിസൈനർ വേൾഡ്. ഉപഭോക്താക്കളുടെ ഫാഷൻ സെൻസും വൈവിധ്യമാർന്ന അഭിരുചികളും ഉൾക്കൊണ്ടുകൊണ്ടുള്ള ഏറ്റവും പുതിയ ട്രെൻഡുകൾ അവതരിപ്പിക്കുന്നതിനും ആഗോള തലത്തിൽ ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനുമുള്ള ഒരു മികച്ച അവസരമായി ഈ പങ്കാളിത്തം മാറുമെന്ന് മാനേജിംഗ് ഡയറക്ടർ ശ്രീമതി. ഉമ അനിൽകുമാർ പറഞ്ഞു. ഇരിങ്ങാലക്കുട, ചെന്നൈ, ദുബായ് എന്നിവിടങ്ങളിൽ വിവിധ ശൃംഖലകളുള്ള ബ്രാൻഡാണ് ട്യൂലൈൻ. ട്യൂലൈന്റെ ഓരോ ഔട്ട്‌ലെറ്റും നവീനതയുടെയും വിശ്വാസ്യതയുടെയും പ്രതീകമാണ്. ഏറ്റവും പുതിയ ഡിസൈനുകളും പ്രീമിയം മെറ്റീരിയലുകളും പ്രദാനം ചെയ്‌തുകൊണ്ട് ഇന്ത്യയിലും ദുബായിലുമായി വിവിധ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ഐസിഎൽ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപെട്ട ഡിവിഷനുകളിൽ ഒന്നായ ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസും ഇന്‍ഡെക്സ് 2025 എക്‌സിബിഷനിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ലോകം വളരുന്നതിനോടൊപ്പം ആളുകളുടെ ആവശ്യങ്ങളും അവരുടെ സഞ്ചാരത്തിലെ അഭിരുചികളും മാറിക്കൊണ്ടിരിക്കുന്നു. ഈ പൂർണമായ മാറ്റം മനസ്സിലാക്കി, ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കൊത്ത ആകർഷകമായ ടൂർ പാക്കേജുകളും നിലവാരമുള്ള സേവനങ്ങളും ആഗോളതലത്തിൽ അവതരിപ്പിക്കാനുളള ഒരു അവസരമായാണ് ഈ എക്സിബിഷനെ കമ്പനി കാണുന്നതെന്ന് ഐസിഎൽ ഗ്രൂപ്പ് ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അമൽജിത്ത് എ മേനോൻ അഭിപ്രായപ്പെട്ടു. ഭാവിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സേവനങ്ങൾ വിപുലീകരിച്ചുകൊണ്ടുള്ള ഗ്ലോബൽ എക്‌സ്‌പാൻഷൻ ആണ് ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 10 വർഷങ്ങളിലേറെയായി കസ്റ്റമേർസിന് അനുയോജ്യമായ ഒട്ടനവധി പാക്കേജുകൾ ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ് നൽകി വരുന്നുണ്ട്. ഇൻ- ബൗണ്ട് & ഔട്ട്- ബൗണ്ട് ടൂർ പാക്കേജസ്, കോർപറേറ്റ് പാക്കേജസ്, പാസഞ്ചർ ക്രൂയ്‌സ്, ഹോട്ടൽ റിസർവേഷൻ, വിസ പ്രൊസസ്സിംഗ് & ടിക്കറ്റിംഗ് എന്നിങ്ങനെ നിരവധി സേവനങ്ങൾ ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ് പ്രദാനം ചെയ്യുന്നുണ്ട്. 

മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐസിഎൽ ഫിൻകോർപ്പ്, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ശാഖകളുള്ള സാമ്പത്തിക മേഖലയിലെ വിശ്വസ്ത പങ്കാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ തമിഴ്‌നാട്ടിൽ 93 വർഷത്തിലേറെ സേവന പാരമ്പര്യമുള്ള BSE-ലിസ്റ്റഡ് NBFCയായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെൻ്റ്‌സിൻ്റെ ഏറ്റെടുക്കൽ ഐസിഎൽ ഫിൻകോർപ്പിന്റെ വിപണി സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു. ഗോൾഡ് ലോൺ, ബിസിനസ്സ് ലോൺ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ഐസിഎൽ ഫിൻകോർപ്പ് പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ, ട്രാവല്‍ & ടൂറിസം, ഫാഷന്‍ റീട്ടെയിലിംഗ്, ഹെല്‍ത്ത് ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ വിവിധ മേഖലകളിലും ഐസിഎൽ ഗ്രൂപ്പിന് ശക്തമായി സാന്നിധ്യം ഉണ്ട്. 

കൂടാതെ നിക്ഷേപകർക്ക് ആകർഷകമായ ആദായ നിരക്കും, ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കുന്ന CRISIL BBB- / STABLE റേറ്റിംഗുള്ള സെക്യൂർഡ് റെഡീമബിൾ എന്‍സിഡികൾ ഐസിഎൽ ഫിൻകോർപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാത്തരം നിക്ഷേപകർക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യൂ തയാറാക്കിയിരിക്കുന്നത്. ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോൾഡ് ലോൺ സേവനം കൂടുതൽ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഐസിഎൽ ഫിൻകോർപ്പ് ലക്ഷ്യമിടുന്നത്. ജനുവരിയിൽ പ്രഖ്യാപിച്ച എന്‍സിഡികൾ നേരത്തെ തന്നെ ഓവർ സബ്സ്ക്രൈബ് ആയിരുന്നു. ഇത് കമ്പനിയോടുള്ള നിക്ഷേപകരുടെ വിശ്വാസ്യതയെ സൂചിപ്പിക്കുന്നു. 10 നിക്ഷേപ ഓപ്ഷനുകൾ നൽകിക്കൊണ്ട് നാല് വ്യത്യസ്ത സ്കീമുകളുള്ള എന്‍സിഡികൾ മെയ് 9, 2025 വരെ ലഭ്യമാണ്. പൂർണ്ണമായി സബ്സ്ക്രൈബ് ചെയ്‌തിട്ടുണ്ടെങ്കിൽ, ഇഷ്യു നേരത്തെ തന്നെ അവസാനിക്കുന്നതായിരിക്കും. 

CMD അഡ്വ. കെ. ജി. അനിൽകുമാറിന്റെയും,Vice Chairman, Whole-time Director & CEO ശ്രീമതി ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ ഐസിഎൽ ഫിൻകോർപ്പ്, ഇന്ത്യയൊട്ടാകെയുള്ള ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത് കഴിഞ്ഞു. കമ്പനിയുടെ വളർച്ചയിൽ പങ്കുചേർന്നുകൊണ്ട് സുരക്ഷിതമായ സാമ്പത്തിക ഭാവി കൈവരിക്കാൻ ഐസിഎൽ ഫിൻകോർപ്പ് തങ്ങളുടെ ഉപഭോക്താക്കളെ ക്ഷണിക്കുന്നു.