മകന്റെ വിവാഹം ആഡംബരമാക്കിയതിന് പിന്നിൽ ഈ കാരണം; വിമർശനങ്ങളുടെ വായടപ്പിച്ച് നിത അംബാനി

മുകേഷ് അംബാനി മകന്റെ വിവാഹത്തിനായി ചെലവഴിക്കുന്ന തുകയുടെ കണക്കുകൾ ചർച്ചയായി. ഈ വിമര്ശനങ്ങളൊക്കെ ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് നിത അംബാനി. 

Nita Ambani responds to criticism over Anant Ambani s lavish wedding

ഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം കഴിഞ്ഞ വ‍ർഷം ജൂലൈയിലായിരുന്നു. ലോകം കണ്ട ഏറ്റവും ആഡംബരം നിറഞ്ഞ വിവാഹങ്ങളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടുതന്നെ രാജ്യത്ത് ഈ വിവാഹം ഏറെ വിമർശനങ്ങൾക്കും കാരണമായിരുന്നു.  റിഹാന, ജസ്റ്റിൻ ബീബർ തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ താരങ്ങൾ അംബാനി വിവാഹത്തിന് എത്തിയതോടെ, മുകേഷ് അംബാനി മകന്റെ വിവാഹത്തിനായി ചെലവഴിക്കുന്ന തുകയുടെ കണക്കുകൾ ചർച്ചയായി. ഈ വിമര്ശനങ്ങളൊക്കെ ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് നിത അംബാനി. 

എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കൾക്ക് ലോകത്തിലെ ഏറ്റവും മികച്ചത് നൽകണമെന്നാണ് ആഗ്രഹിക്കുക. ഞങ്ങൾ ചെയ്തതും അതാണ്. മാത്രമല്ല. ഈ വിവാഹത്തിലൂടെ 'മൈഡ് ഇൻ ഇന്ത്യ' എന്നതിന് കൂടുതൽ പ്രാധാന്യം നൽകിയിട്ടുമുണ്ട്. ഇന്ത്യൻ പാരമ്പര്യങ്ങൾ, ഇന്ത്യൻ പൈതൃകം, ഇന്ത്യൻ സംസ്കാരം എന്നിവയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ഈ വിവാഹത്തിലൂടെ ശ്രമിച്ചിട്ടുണ്ടെന്നും നിത അംബാനി പറഞ്ഞു. റിലയൻസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സണും സ്ഥാപകയുമായ നിത അംബാനി  ബ്ലൂംബെർഗ് ടെലിവിഷനിൽ ഹസ്ലിൻഡ അമിനുമായി നടത്തിയ അഭിമുഖത്തിലാണ് പ്രതികരിച്ചത് 

അനന്ത് അംബാനിയുടെ വിവാഹത്തിൽ  ഹൃദയത്തെ സ്പർശിച്ച ഒരു നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിത അംബാനി പറഞ്ഞ മറുപടി ഇതാണ്, “എൻ്റെ മകൻ അനന്ത് ആസ്തമ കാരണം ചെറുപ്പം മുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്. മാത്രമല്ല ഇതുമൂലമുണ്ടായ പൊണ്ണത്തടിയ്‌ക്കെതിരെ ധീരമായാണ് അവൻ പോരാടുന്നത്. വിവാഹ ദിനത്തിൽ  അവൻ തൻ്റെ ജീവിത പങ്കാളിയുടെ കൈ പിടിക്കുന്നത് കണ്ടതാണ് ഏറ്റവും സന്തോഷം തോന്നിയ സമയം". 
 

Latest Videos
Follow Us:
Download App:
  • android
  • ios