Asianet News MalayalamAsianet News Malayalam

നിത അംബാനിയുടെ ഒരേയൊരു സഹോദരി; ആരാണ് മംമ്ത ദലാൽ

അംബാനി കുടുംബത്തിലേക്ക് എത്തുന്നതിന് മുൻപുള്ള നിത അംബാനിയുടെ ജീവിതത്തെ കുറിച്ച് അധികമാർക്കും അറിയില്ല. അതുപോലെതന്നെയാണ് അവരുടെ സഹോദരിയെ കുറിച്ചും പലർക്കും അറിയില്ല. 

Nita Ambanis lesser-known sister apk
Author
First Published Sep 13, 2023, 2:52 PM IST


ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നാണ് അംബാനി കുടുംബം. അംബാനിമാരുടെ സമ്പന്നമായ ജീവിതശൈലി, ആഘോഷങ്ങൾ തുടങ്ങിയവ ബിസിനസിനോളം തന്നെ ശ്രദ്ധ നേടാറുണ്ട്. ഭാര്യ നിതാ അംബാനിക്കൊപ്പം ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്വകാര്യ വസതിയായ ആന്റിലിയയിലാണ് മുകേഷ് അംബാനി കുടുംബസമേതം താമസിക്കുന്നത്. നിത അംബാനി രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ ഒരാളാണ്. സാമൂഹിക പ്രവർത്തക കൂടിയ നിത അംബാനിയുടെ ആഡംബര ജീവിതവും വാർത്തകളിൽ നിറയാറുണ്ട്. അംബാനി കുടുംബത്തിലേക്ക് എത്തുന്നതിന് മുൻപുള്ള നിത അംബാനിയുടെ ജീവിതത്തെ കുറിച്ച് അധികമാർക്കും അറിയില്ല. അതുപോലെതന്നെയാണ് അവരുടെ സഹോദരിയെ കുറിച്ചും പലർക്കും അറിയില്ല. 

ALSO READ: ഇന്ത്യയിലെ ഏറ്റവും ധനികനായ യൂട്യൂബർ; ആദ്യ ശമ്പളം 5000, നിലവിലെ ആസ്തി 122 കോടി

നിത അംബാനിയുടെ ഇളയ സഹോദരിയാണ് മംമ്ത ദലാൽ. ഗുജറാത്തി കുടുംബത്തിലാണ് നിതയുടെയും മമ്തയുടേം ജനനം. രവീന്ദ്രഭായി ദലാലിന്റെയും പൂർണിമ ദലാലിന്റെയും ഇളയ കുട്ടിയാണ് മംമ്ത ദലാൽ. നിത അംബാനിയെക്കാൾ നാല് വയസ്സിന് ഇളയതാണ് മംമ്ത. നിത അംബാനിയെപോലെ തന്നെ അധ്യാപനം ആണ് മംമ്തയും തിരഞ്ഞെടുത്തത്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലെ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന മംമ്ത, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമാണ്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനയെയും സച്ചിൻ ടെണ്ടുൽക്കറുടെ കുട്ടികളെയും മംമ്ത ദലാൽ പഠിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. 

ALSO READ: മുകേഷ് അംബാനിയും രത്തൻ ടാറ്റയുമല്ല; ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് ആരുടേത്?

അംബാനി കുടുംബത്തിലെ ആഘോഷങ്ങളിലും മംമ്താ ദലാൽ ഉണ്ടാകാറുണ്ട്. നിത അംബാനിയുടെ സഹോദരിയാണെങ്കിലും, സഹോദരിയോടൊപ്പം വളരെ അപൂർവമായേ മമ്താ ദലാലിനെ കാണാറുള്ളു. അതേസമയം സഹോദരിയോട്‌ അടുത്ത ബന്ധം പുലർത്തുന്നയാളാണ് നിതാ അംബാനി. 

 മമ്ത ദലാലിന്റെ ആസ്തിയെ കുറിച്ചൊന്നും ഇതുവരെ റിപ്പോർട്ടുകളില്ല ഫോർബ്സ് കണക്ക് പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 95.1 ബില്യൺ ഡോളറാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios