Asianet News MalayalamAsianet News Malayalam

രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ നീതി ആയോഗ് ശുപാർശ

എല്ലാ റീജണൽ റൂറൽ ബാങ്കുകളും തമ്മിൽ ലയിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിലെ ബാങ്കിങ് വിപണിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം 54 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യം. 

NITI Aayog recommends privatisation of 3 public sector lenders
Author
New Delhi, First Published Aug 1, 2020, 6:30 AM IST

ദില്ലി: നീതി ആയോഗ് രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ ശുപാർശ നൽകി. പഞ്ചാബ് സിന്ത് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ സ്വകാര്യവത്കരണത്തിനാണ് നിർദ്ദേശം. 

എല്ലാ റീജണൽ റൂറൽ ബാങ്കുകളും തമ്മിൽ ലയിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിലെ ബാങ്കിങ് വിപണിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം 54 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യം. അടുത്ത പത്ത് വർഷത്തിനുള്ളിൽ ലക്ഷ്യം നേടാനാണ് ശ്രമം. 

ഇന്ത്യ പോസ്റ്റിനെ റീജണൽ റൂറൽ ബാങ്കുമായി ലയിപ്പിച്ച് കുത്തനെ ഉയരുന്ന നഷ്ടം നേരിടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. 

ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്റ് സിന്ത് ബാങ്ക് എന്നിവയുടെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കുമെന്ന് ഈയിടെ റോയിറ്റേർസ് റിപ്പോർട്ട് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios