“മികച്ച റെയിൽ കണക്റ്റിവിറ്റി മിസോറാമിലെ ജനങ്ങളുടെ മാത്രമല്ല, മുഴുവൻ വടക്ക് കിഴക്കൻ മേഖലയുടെയും സാമ്പത്തിക വികസനത്തിലേക്ക് നയിക്കും,” എൻ എഫ് ആറിന്റെ പ്രസ്താവനയിൽ പറയുന്നു.
ഗുവഹത്തി: വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലെ തലസ്ഥാന നഗരങ്ങളെ റെയില്‍ കണക്ടിവിറ്റിയുടെ ഭാഗമാക്കാന്‍ റെയില്‍വേ. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റ് വിഹിതത്തില്‍ പ്രതീക്ഷവച്ചാണ് ഇന്ത്യന്‍ റെയില്‍വേ മുന്നോട്ട് പോകുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള കേന്ദ്ര ബജറ്റില്‍ മിസോറാമിലെ ബൈറാബി- സായിരംഗ് റെയില്‍വേ ലൈനിനായി 1,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയാണ് (എൻ എഫ് ആർ) മിസോറാമിലെ ബൈറാബി - സായിരംഗ് പുതിയ റെയിൽവേ ലൈൻ പദ്ധതി നടപ്പിലാക്കുന്നത്. 2023 മാർച്ചോടെ പദ്ധതി പൂർത്തീകരിക്കാനാണ് റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നത്. ബൈറാബിയിൽ നിന്ന് ഹോർട്ടോകി, കാൻപുയി, മുവൽഖാങ്, സായിരംഗ് എന്നീ നാല് സ്റ്റേഷനുകൾ പദ്ധതിയിൽ ഉണ്ടാകും. സായിരംഗ് സ്റ്റേഷനിൽ നിന്ന് മിസോറം തലസ്ഥാനമായ ഐസ്വാൾ അകലെയല്ല.
“മികച്ച റെയിൽ കണക്റ്റിവിറ്റി മിസോറാമിലെ ജനങ്ങളുടെ മാത്രമല്ല, മുഴുവൻ വടക്ക് കിഴക്കൻ മേഖലയുടെയും സാമ്പത്തിക വികസനത്തിലേക്ക് നയിക്കും,” എൻ എഫ് ആറിന്റെ പ്രസ്താവനയിൽ പറയുന്നു.
“ദൈനംദിന ഉപഭോഗ വസ്തുക്കളും നിർമ്മാണ സാമഗ്രികളും വളരെ ചെലവ് കുറഞ്ഞ രീതിലും പരിസ്ഥിതി സൗഹൃദവുമായ രീതിയിലും എത്തിക്കാൻ സംസ്ഥാന വ്യാപാരികൾക്ക് കഴിയും. സംസ്ഥാനത്തെ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിവിധ സംസ്ഥാനങ്ങളുടെ വിശാലമായ വിപണിയിലേക്ക് കുറഞ്ഞ നിരക്കിലും സമയബന്ധിതമായും അയയ്ക്കാനും കഴിയും, ”പ്രസ്താവനയിൽ പറയുന്നു.
