Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായത്തിന്റെ നട്ടെല്ല്, പിആർഎസ് ഒബ്‌റോയിക്ക് വിട; ആസ്തി 3,000 കോടിയിലേറെ

ഹോട്ടല്‍ വ്യവസായരംഗത്തും വിനോദസഞ്ചാര സഞ്ചാര മേഖലയിലും പിആർഎസ് ഒബ്‌റോയി നൽകിയ സംഭാവന വലുതാണ്. ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു

Oberoi Group Chairman PRS Oberoi passed away his net worth
Author
First Published Nov 14, 2023, 1:52 PM IST

ന്ത്യന്‍ ഹോട്ടല്‍ വ്യവസായരംഗത്തെ പ്രമുഖനായ പൃഥ്വി രാജ് സിംഗ് ഒബ്‌റോയ് അന്തരിച്ചു. ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ പ്രഗത്ഭനായ പിആര്‍എസ് ഒബ്‌റോയ് ഇന്ന് രാവിലെയാണ് വിടവാങ്ങിയത്. ഒബ്‌റോയ് ഗ്രൂപ്പിന്റെ ചെയർമാൻ പിആർഎസ് ഒബ്‌റോയിയുടെ വേർപാട് തീരാനഷ്ടമാണെന്ന് കുടുംബം പ്രസ്താവനയിൽ പറയുന്നു. 

ഹോട്ടല്‍ വ്യവസായരംഗത്തും വിനോദസഞ്ചാര സഞ്ചാര മേഖലയിലും പിആർഎസ് ഒബ്‌റോയി നൽകിയ സംഭാവന വലുതാണ്. ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം  ആദരിച്ചു. അസാധാരണമായ നേതൃത്വ പാടവത്തെ അഭിനന്ദിച്ച് ഇന്റർനാഷണൽ ലക്ഷ്വറി ട്രാവൽ മാർക്കറ്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും നൽകി. അദ്ദേഹത്തെ ആദരിച്ചുകൊണ്ട് ഹോട്ടൽസ്  മാസിക യു‌എസ്‌എയുടെ 'കോർപ്പറേറ്റ് ഹോട്ടലിയർ ഓഫ് ദി വേൾഡ്' അവാർഡ് പിആർഎസ് ഒബ്‌റോയിക്ക് സമ്മാനിച്ചു.

 ALSO READ: ടൈറ്റാനിക്കിലെ അവസാന അത്താഴം; ഫസ്റ്റ് ക്ലാസ് ഡിന്നർ മെനു ലേലത്തിൽ വിറ്റ തുക ഇതാണ്

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റാലിറ്റി ശൃംഖലകളിലൊന്നാണ് ഒബ്‌റോയ് ഗ്രൂപ്പ്. 1934-ൽ റായ് ബഹദൂർ മോഹൻ സിംഗ് ഒബ്‌റോയ് രണ്ട് പ്രോപ്പർട്ടികൾ ഉപയോഗിച്ച് സ്ഥാപിച്ച ഈ ഗ്രൂപ്പ് ഇപ്പോൾ 7 രാജ്യങ്ങളിൽ പടർന്നു പന്തലിച്ചിട്ടുണ്ട്. പിആർഎസ് ഒബ്‌റോയ് നിരവധി പേർക്ക് പ്രചോദനമായിരുന്നു. ഫോബ്സ് റിപ്പോർട്ട് അനുസരിച്ച്, പിആർഎസ് ഒബ്‌റോയുടെ ആസ്തി ഏകദേശം 3,829 കോടി രൂപയാണ്. 

പിതാവിന്റെ മരണ ശേഷമാണ് പിആർഎസ് ഒബ്‌റോയ് ചെയർമാനാകുന്നത്. ഇന്ത്യ, യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നായിരുന്നു വിദ്യാഭ്യാസം. പ്രധാനപ്പെട്ട നഗരങ്ങളിൽ ആഡംബര ഹോട്ടലുകൾ തുറന്ന് ആഡംബര സഞ്ചാരികളുടെ ഭൂപടത്തിൽ ഒബ്‌റോയ് ഹോട്ടലുകളെ ഉൾപ്പെടുത്തിയതിന്റെ ബഹുമതി പിആർഎസ് ഒബ്‌റോയിക്കാണ്. 1967-ൽ അദ്ദേഹം ദില്ലിയിൽ ഒബ്‌റോയ് സെന്റർ ഓഫ് ലേണിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്ഥാപിച്ചു. ഏഷ്യയിലെ ഏറ്റവും മികച്ച പഠന വികസന കേന്ദ്രമായി ഇത് കണക്കാക്കപ്പെടുന്നു.

പിആർഎസ് ഒബ്‌റോയ് 2013 വരെ സിഇഒ ആയി തുടർന്നു. ശേഷം മകൻ വിക്രം ഒബ്‌റോയ് അധികാരമേറ്റു. 

Follow Us:
Download App:
  • android
  • ios