Asianet News MalayalamAsianet News Malayalam

യൂസ്ഡ് കാർ ബിസിനസ്സ് അവസാനിപ്പിച്ച് ഒല; ലക്ഷ്യം ഇലക്ട്രിക് കാർ വിപണി

വർഷാവസാനത്തിന് മുമ്പ് കമ്പനി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കും

Ola shuts down used car business Ola Cars and quick commerce segment Ola Dash
Author
Trivandrum, First Published Jun 25, 2022, 6:02 PM IST

രംഭിച്ച് ഒരു വർഷത്തിനുള്ളിൽ യൂസ്ഡ് കാർ ബിസിനസ്സ് അടച്ചുപൂട്ടാൻ തീരുമാനിച്ച് ഒല കാറുകൾ. ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായിരുന്ന ഒല വളരെ വേഗത്തിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിർമാതാക്കളായ മാറിയത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടർച്ചയായി  ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. കമ്പനിയുടെ ക്വിക്ക് കൊമേഴ്‌സ് സെഗ്‌മെന്റായ ഒല ഡാഷും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ഒല അറിയിച്ചു. 

ഒലയുടെ യൂസ്ഡ് കാർ ബിസിനസ്സ് മേധാവി അരുൺ സിർ ദേശ്മുഖും ഒല ഇലക്ട്രിക് മാർക്കറ്റിംഗ് മേധാവി വരുൺ ദുബെയും അടുത്തിടെ കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നു.

തങ്ങളുടെ ക്വിക്ക് കൊമേഴ്‌സ് ബിസിനസായ ഒല ഡാഷ് അടച്ചുപൂട്ടിയതായും ഇലക്ട്രിക് ഡിവിഷൻ ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇലക്ട്രിക് കാർ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഒല ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഒല ഇലക്ട്രിക് 500 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. വർഷാവസാനത്തിന് മുമ്പ് കമ്പനി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios