ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഗോതമ്പ് ശേഖരം തീരാറായെന്ന് വ്യക്തമാക്കി ധനകാര്യ മന്ത്രി ഷൗക്കത്ത് തരിൻ. ഇനി അവശേഷിക്കുന്നത് മൂന്നാഴ്ചത്തേക്കുള്ള സ്റ്റോക്ക് മാത്രമാണെന്ന് നാഷണൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ ഷൗക്കത്ത് തരിൻ പറഞ്ഞു.

ആകെ 647687 മെട്രിക് ടൺ ഗോതമ്പാണ് ബാക്കിയുള്ളത്. നിലവിലെ ഉപഭോഗം അനുസരിച്ചാണെങ്കിൽ രണ്ട് മുതൽ മൂന്നാഴ്ച വരെ മാത്രമേ ഇത് ഉപയോഗിക്കാനാവൂ എന്നും ദി എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്ത വാർത്തയിലുണ്ട്.

ഏപ്രിൽ അവസാനത്തോടെ ഈ ധാന്യ ശേഖരം 384000 മെട്രിക് ടണ്ണായി മാറും. പഞ്ചാബിലെ സ്റ്റോക് നാല് ലക്ഷം മെട്രിക് ടണ്ണാണ്. സിന്ധിൽ ആകെ 57000 മെട്രിക് ടണ്ണാണ് ബാക്കിയുള്ളത്. ഖൈബർ-പഖ്തുൻക്വയിൽ 58000 മെട്രിക് ടണ്ണും പാസ്കോയിൽ 1.4 ലക്ഷം മെട്രിക് ടണ്ണുമാണ് അവശേഷിക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങളോട് ഗോതമ്പും പഞ്ചസാരയും ശേഖരിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് മന്ത്രി. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു