നികുതി ലാഭിച്ച് നിക്ഷേപിക്കാം; പോസ്റ്റ് ഓഫീസ് പിപിഎഫ് അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?
ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുന്നത് വളരെ ലളിതമാണ്, പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലൂടെയും ഇത് ചെയ്യാം. എങ്ങനെ എന്നറിയാം.
നികുതി ഇളവ് ലഭിക്കുന്നതിനുള്ള ഏറെ ആകർഷകമായ നിക്ഷേപമായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് കണക്കാക്കപ്പെടുന്നത്. 1968-ൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട ദീർഘകാല സമ്പാദ്യ മാർഗമാണ് പിപിഎഫ്. ആകർഷകമായ പലിശ നിരക്കും പിപിഎഫിനെ പ്രിയപ്പെട്ടതാക്കുന്നത്.
പിപിഎഫിൻ്റെ സവിശേഷതകൾ
കാലാവധി
പിപിഎഫ് 15 വർഷത്തെ കാലാവധിയുള്ള ഒരു ദീർഘകാല സേവിംഗ്സ് പ്ലാനാണ്. കാലാവധി പൂർത്തിയാകുമ്പോൾ, അക്കൗണ്ട് ഉടമകൾക്ക് മുതലും പലിശയും ചേർത്ത് മുഴുവൻ തുകയും പിൻവലിക്കാം. നിക്ഷേപം നീട്ടാൻ ആഗ്രഹിക്കുന്നവർക്ക്, അഞ്ച് വർഷത്തേക്ക് അക്കൗണ്ട് പുതുക്കാവുന്നതാണ്.
പലിശ നിരക്ക്
പിപിഎഫിൻ്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്, ഈ നിരക്ക് കാലാകാലങ്ങളിൽ സർക്കാർ പരിഷ്കരിക്കാറുണ്ട്..
എത്ര വരെ നിക്ഷേപിക്കാം
പിപിഎഫിൽ കുറഞ്ഞത് 500 രൂപ വാർഷിക നിക്ഷേപവും പരമാവധി 1.5 ലക്ഷം രൂപയും ഉള്ള ഫ്ലെക്സിബിൾ നിക്ഷേപവും നടത്താൻ അനുവദിക്കുന്നു.
ഒരു പിപിഎഫ് അക്കൗണ്ട് എങ്ങനെ തുറക്കാം
ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുന്നത് വളരെ ലളിതമാണ്, പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലൂടെയും ഇത് ചെയ്യാം. എങ്ങനെ എന്നറിയാം.
അപേക്ഷാ ഫോം: അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നോ ബാങ്ക് ശാഖയിൽ നിന്നോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാനുള്ള അപേക്ഷാ ഫോം വാങ്ങുക..
കെവൈസി രേഖകൾ: അപേക്ഷ ഫോമിനൊപ്പം ഐഡൻ്റിറ്റി, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ നൽകുക. ഒപ്പം പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയും സമർപ്പിക്കുക.
പ്രാരംഭ നിക്ഷേപം: അക്കൗണ്ട് തുടങ്ങുമ്പോൾ പ്രാരംഭ നിക്ഷേപമായി 500 മുതൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
പാസ്ബുക്ക് : അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ, നിങ്ങളുടെ ഇടപാടുകൾ രേഖപ്പെടുത്തുന്ന ഒരു പാസ്ബുക്ക് നിങ്ങൾക്ക് ലഭിക്കും.