Asianet News MalayalamAsianet News Malayalam

ഒയോ 'വേറെ ലെവലാവുന്നു', വരുന്നു 'ഒ- ഹോട്ടല്‍സ്'; കമ്പനിയുടെ പ്ലാനുകള്‍ അടുത്തറിയാം

ഇത് കൂടാതെ, കോ- വര്‍ക്കിങ് സ്പേയ്സ്, ക്ലൗഡ് കിച്ചണ്‍ സ്പേയ്സ് തുടങ്ങിയ മേഖലകളിലേക്കും ഒയോ ബിസിനസ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് കളക്ഷന്‍ ഒ- ഹോട്ടല്‍സ് എന്ന പേരില്‍ പുതിയ ബ്രാന്‍ഡിന് തുടക്കം കുറിക്കും. 

oyo rejuvenate there strategies: invest 1,400 cr
Author
New Delhi, First Published Mar 13, 2019, 4:20 PM IST

ദില്ലി: ഇന്ത്യയില്‍ ഈ വര്‍ഷം 1,400 കോടി രൂപയുടെ വന്‍ നിക്ഷേപ പദ്ധതിക്ക് ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് തയ്യാറെടുക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയെ ശക്തിപ്പെടുത്തുക തുടങ്ങിയ മേഖലയിലാണ് പ്രധാനമായും നിക്ഷേപം നടത്തുക. കമ്പനിയുടെ പ്രധാന ബിസിനസ് സംരംഭമായ ഹോട്ടല്‍ ശൃംഖലയോടൊപ്പം നിലവില്‍ കോ- ലീവിങ് സ്പേയ്സ് രംഗത്തും സജീവമാണ്. ഈ വര്‍ഷം കോ- ലീവിങ് സ്പേയ്സ് വിഭാഗത്തില്‍ കൂടുതല്‍ വിപുലീകരണം നടത്താനും കമ്പനിക്ക് ആലോചനയുണ്ട്. 

ഇത് കൂടാതെ, കോ- വര്‍ക്കിങ് സ്പേയ്സ്, ക്ലൗഡ് കിച്ചണ്‍ സ്പേയ്സ് തുടങ്ങിയ മേഖലകളിലേക്കും ഒയോ ബിസിനസ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് കളക്ഷന്‍ ഒ- ഹോട്ടല്‍സ് എന്ന പേരില്‍ പുതിയ ബ്രാന്‍ഡിന് തുടക്കം കുറിക്കും. നിലവിലെ തങ്ങളുടെ പ്രധാന ബിസിനസ് വിഭാഗമായ ബജറ്റ് ഹോട്ടല്‍ സേവനങ്ങള്‍ ഈ പുതിയ ബ്രാന്‍ഡിന് കീഴിലേക്ക് മാറ്റും.

നിലവില്‍ ഇന്ത്യയിലെ 259 ഇന്ത്യന്‍ നഗരങ്ങളിലെ 8,700 കെട്ടിടങ്ങളിലായി ആകെ 1,73,000 മുറികള്‍ ഒയോ പ്ലാറ്റ്ഫോമിലുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് പത്ത് രാജ്യങ്ങളിലെ 500 നഗരങ്ങളില്‍ ഒയോ സജീവമാണ്. നേപ്പാളിലെ 15 നഗരങ്ങളിലേക്കും ഈ വര്‍ഷം തന്നെ ഒയോ ബിസിനസ് വ്യാപിപ്പിക്കും. 

Follow Us:
Download App:
  • android
  • ios