അന്താരാഷ്ട്ര നാണയ നിധിയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ദില്ലി: അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) മേധാവി ഗീതാ ഗോപിനാഥിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.8 ശതമാനമായി കുറയുമെന്ന് ഐഎംഎഫ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്‍ധന മന്ത്രിയായ പി ചിദംബരം സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥിന് മുന്നറിയിപ്പ് നല്‍കിയത്.

ഐഎംഎഫിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായ ഗീതാ ഗോപിനാഥാണ് നോട്ടുനിരോധനത്തെ ആദ്യം തള്ളിപ്പറഞ്ഞ വ്യക്തികളിലൊരാള്‍. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാറും മന്ത്രിമാരും ഐഎംഎഫിനെതിരെയും ഗീതാ ഗോപിനാഥിനെതിരെയും തിരിയുമെന്ന് ഞാന്‍ കരുതുന്നു. നമ്മള്‍ കരുതിയിരിക്കണമെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. 

Scroll to load tweet…

അന്താരാഷ്ട്ര നാണയ നിധിയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം ഐഎംഎഫ് 4.8 ശതമാനമാക്കി കുറച്ച്.

അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ ഡേറ്റ അനുസരിച്ച്, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെ (ഇഎമ്മുകൾ) അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ചാ പ്രീമിയം 2019-20ൽ (എഫ്‌വൈ 20) ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങും. യുഎസ് ഉൾപ്പെടെയുള്ള വികസിത സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ ഇത് 18 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാകുമെന്നും ഐഎംഎഫ് പറയുന്നു. 

Scroll to load tweet…