ദില്ലി: അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചു. 37.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്.

ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും 90 ലക്ഷം ടൺ പാമോയിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാറുള്ളത്. ഇന്തോനേഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നുമാണ് പ്രധാനമായും പാമോയിൽ ഇറക്കുമതി ചെയ്യുന്നത്.

സോൾവന്റ് എക്സ്ട്രാക്ടേർസ് അസോസിയേഷൻ, സോയാബീൻ പ്രൊസസേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ നേരത്തെ നികുതി നിരക്കിൽ കേന്ദ്രസർക്കാരിന് മുന്നിൽ പ്രത്യേക ആവശ്യങ്ങളുമായി എത്തിയിരുന്നു. നികുതി നിരക്ക് കുറക്കുന്നത് രാജ്യത്തെ ഓയിൽ സീഡ് കർഷകരെ നിരുത്സാഹപ്പെടുത്തുമെന്നായിരുന്നു സോൾവന്റ് എക്സ്ട്രാക്ടേർസ് അസോസിയേഷൻ വാദം.

എഡിബിൾ ഓയിലിന്റെ നികുതി നിരക്ക് കേന്ദ്രം കാലങ്ങളായി താഴ്ന്ന തോതിൽ നിലനിർത്തിയത് ഇന്ത്യയിലെ ഓയിൽ സീഡ് കർഷകരെ ദുരിതത്തിലാക്കിയെന്നാണ് ഈ രംഗത്ത് നിന്നുള്ളവരുടെ വാദം.