Asianet News MalayalamAsianet News Malayalam

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ കാര്യങ്ങൾക്കുള്ള അന്തിമ തീയതി നീട്ടാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഈ തീരുമാനവും കൈക്കൊണ്ടത്. 

pan card aadhaar card linking deadline extended to march 31 next year
Author
Delhi, First Published Jun 25, 2020, 4:05 PM IST

ദില്ലി: പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി. സെൻട്രൽ ബ്യൂറോ ഓഫ് ഡയറക്റ്റ് ടാക്സാണ് ഈ തീരുമാനം എടുത്തത്. പുതിയ തീരുമാന പ്രകാരം 2021 മാർച്ച് 31 ന് മുൻപ് ഈ നടപടിക്രമം പാലിച്ചാൽ മതിയാകും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ കാര്യങ്ങൾക്കുള്ള അന്തിമ തീയതി നീട്ടാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഈ തീരുമാനവും കൈക്കൊണ്ടത്. ഐടി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയത് 2018 ലെ സുപ്രീംകോടതി വിധി പ്രകാരമാണ്.

ആദായ നികുതി വകുപ്പ് നിയമത്തിലെ സെക്ഷൻ 139AA സബ് സെക്ഷൻ 2 പ്രകാരമാണ് ഇരു നമ്പറുകളും ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇൻകം ടാക്സ് വകുപ്പിന്റെ വെബ്സൈറ്റ് വഴിയും എസ്എംഎസ് ആയും ഇരു നമ്പറുകളും ബന്ധിപ്പിക്കാൻ സാധിക്കും. UIDPAN<12അക്ക ആധാർ നമ്പർ><10അക്ക പാൻ നമ്പർ> ടൈപ്പ് ചെയ്ത ശേഷം 567678 എന്ന നമ്പറിലേക്കോ അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയച്ച് ഇവ ബന്ധിപ്പിക്കാൻ സാധിക്കുന്നതാണ്.

Follow Us:
Download App:
  • android
  • ios