മുംബൈ: ഇന്ത്യയിൽ പാസഞ്ചര്‍ വാഹന ഉത്പാദനം നവംബറിൽ 4.06 ശതമാനം ഉയർന്നു. ഒരു വ്യവസായ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നവംബറിലെ യാത്രാ വാഹന ഉത്പാദനം 290,727 ആയി ഉയര്‍ന്നതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍, പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ പാസഞ്ചർ വാഹനങ്ങളുടെ വിൽ‌പന 266,000 ആയിരുന്നെങ്കില്‍ ഈ വര്‍ഷം സമാനകാലയളവില്‍ ഇത് 263,773 ആയി കുറഞ്ഞു.