Asianet News MalayalamAsianet News Malayalam

'125 വർഷത്തെ പ്രൗഢി'; പുത്തൻ ലോഗോയുമായി വിപണി പിടിക്കാൻ പെപ്‌സി

പെപ്‌സിയുടെ മുഖമുദ്രയായ ലോഗോ തിരിച്ചുവരുന്നു.  125-ാം വാർഷികത്തിന് മുന്നോടിയായി ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് ലോഗോ മാറ്റം 
 

Pepsi has a new logo apk
Author
First Published Mar 29, 2023, 6:43 PM IST

ദില്ലി: ശീതള പാനീയ ബ്രാൻഡായ പെപ്‌സിക്ക് പുതിയ ലോഗോ. പെപ്‌സികോയുടെ 125-ാം വാർഷികത്തിന് മുന്നോടിയായാണ് പുതിയ ലോഗോ പുനർരൂപകൽപ്പന ചെയ്തത്. 2024-ൽ പെപ്‌സികോ ലോഗോ ആഗോളതലത്തിൽ അവതരിപ്പിക്കും. 2008 ലാണ് നിലവിലുള്ള ലോഗോ പെപ്‌സി അവതരിപ്പിച്ചത്. 

പുതിയ ലോഗോ, ചുവപ്പ്, വെള്ള, നീല വരകളുള്ള വൃത്തത്തിന്റെ നടുവിൽ പെപ്‌സി എന്നെഴുതിയിരിക്കുന്നതാണ്. നിലവിലുള്ള ലോഗോയിൽ ഇളം നിറങ്ങളിലാണ് വൃത്തം വരുന്നത്. അതിന് അരികിലായി പെപ്‌സി എഴുതിയിരിക്കുന്നത് ചെറിയ ഫോണ്ട് ഉപയോഗിച്ചാണ്. 

ALSO READ: പാകിസ്ഥാനിൽ വില 250, ഇന്ത്യയിൽ 1 രൂപ!; കണ്ണീരു കുടിപ്പിച്ച് ഉള്ളി

പുതിയ ലോഗോ വലിയ ഊർജ്ജവും ആത്മവിശ്വാസവും ധൈര്യവും നൽകുമെന്നും ഡിസൈനിന് പിന്നിലുള്ള ലക്ഷ്യം ഇതാണെന്നും പെപ്‌സികോ ചീഫ് ഡിസൈൻ ഓഫീസർ മൗറോ പോർസിനി പറഞ്ഞു. 

യു എസിലും കാനഡയിലും ഇലക്ട്രിക്" ബ്ലൂ, ബ്ലാക്ക് ക്യാനുകളിലും മാർക്കറ്റിംഗ് കാമ്പെയ്‌നുകളിലും പുതിയ ലോഗോ ഉപയോഗിക്കാൻ തുടങ്ങും.  2024 ലായിരിക്കും പെപ്‌സികോ ലോഗോ ആഗോളതലത്തിൽ ഉപയോഗിക്കുക. 

Pepsi has a new logo apk

പെപ്‌സിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ടോഡ് കപ്ലാൻ പറയുന്നതനുസരിച്ച്, ഗ്ലോബ് എംബ്ലത്തിനുള്ളിൽ പെപ്‌സി എന്നെഴുതിയ പഴയ ലോഗോകൾ ജനമനസുകളിൽ ഉണ്ടെന്നും അത് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണ് കമ്പനി. പുതിയ ലോഗോ 1990-കളിലെ പതിപ്പ് പോലെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 

1898 ലെ പെപ്‌സി കോള എന്ന് ചുവപ്പ് നിറത്തിൽ എഴുതിയതായിരുന്നു പെപ്‌സിയുടെ ലോഗോ. പിന്നീട് 1905 ൽ ഇത് മാറ്റി അക്ഷരങ്ങൾക്ക് കട്ടികൂട്ടി. എന്നാൽ 1950 ലാണ് പെപ്‌സി ഗ്ലോബ് മാതൃകയിൽ ലോഗോ നിർമ്മിച്ചത്. പിന്നീട് 1987 ൽ ചെറിയ മാറ്റങ്ങളോടെ ഈ ലോഗോ തുടർന്നു. 1998 ൽ വൃത്തത്തിനു പുറത്ത് പെപ്‌സി എന്നെഴുതിയ ലോഗോ നിർമ്മിച്ചു. 2008 ൽ വൃത്തത്തിനുള്ളിൽ ഇളം നിറങ്ങൾ ഉപയോഗിച്ചു.  
 

Follow Us:
Download App:
  • android
  • ios