ക്രെഡിറ്റ് സ്കോർ കുറവായതിനാൽ ബാങ്ക് നിങ്ങളുടെ വായ്പ അപേക്ഷ നിരസിക്കുകയാണെങ്കിൽ
അടിയന്തരമായി പണത്തിന് ആവശ്യം വരുമ്പോൾ പലപ്പോഴും വ്യക്തിഗത വായ്പകളെയാണ് എല്ലാവരും ആശ്രയിക്കുക. എന്നാൽ ഇതിന്റെ പലിശ നിരക്ക് കൂടുതലായത് തലവേദനയാണ്. ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ, ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നേടാൻ എന്തൊക്കെ ചെയ്യണമെന്ന് പലർക്കും അറിയില്ല. എങ്ങനെ കുറഞ്ഞ പലിശ നേടാമെന്ന് അറിയാം
I. ആദ്യം, വായ്പയുടെ ആവശ്യകത തിരിച്ചറിയുക - എന്തിന് വേണ്ടിയാണ് ലോൺ എന്ന കൃത്യമായ ധാരണ ഉണ്ടാകണം. അത് വ്യക്തിപരമായ കാരണങ്ങൾകൊണ്ടുണ്ടായ അടിയന്തര ആവശ്യങ്ങൾക്കായാലും വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ആശുപത്രി ചെലവിനോ വേണ്ടിയായലും അതിൽ വ്യക്തതയുണ്ടാകണം.
II. മറ്റ് സാധ്യതകൾ കൂടി പരിഗണിക്കുക - എത്ര തുക വായ്പയെടുക്കാം എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ആ തുകയുടെ എത്ര ശതമാനം മറ്റ് സ്രേതസ്സുകളിൽ കൂടി ഉണ്ടാക്കാം എന്ന് പരിഗണിക്കണം. അതായത്, 5 ലക്ഷം ആവശ്യമുണ്ടെങ്കിൽ ഒരു ലക്ഷം മറ്റ് വഴികളിൽ കൂടി കിട്ടിയാൽ ബാക്കി മാത്രം ലോൺ എടുക്കുക. ഇത് പലിശ ഭാരം കുറയ്ക്കും
III. ക്രെഡിറ്റ് സ്കോർ - ക്രെഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ - ഉദാഹരണത്തിന് 720 ന് മുകളിൽ ആണെങ്കിൽ, കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിച്ചേക്കും.
V. ബാങ്കിംഗ് ബന്ധം ഉപയോഗിക്കുക - പതിവായി ഇടപാടുകൾ നടത്തുന്ന ബാങ്ക് ആണെങ്കിൽ അതായത്, സാലറി അക്കൗണ്ട് ഉള്ള ബാങ്കിൽ നിന്ന് വായ്പ ലഭിക്കുന്നത് എളുപ്പമാണ്.
VI. താരതമ്യം - മറ്റ് ബാങ്കുകളുടെ പലിശ താരതമ്യം ചെയ്യുക. അതിൽ കുറവുള്ളത് എടുക്കുക
VII. ക്രെഡിറ്റ് സ്കോർ കുറവായതിനാൽ ബാങ്ക് നിങ്ങളുടെ വായ്പ അപേക്ഷ നിരസിക്കുകയാണെങ്കിൽ, ആർബിഐയുടെ അംഗീകൃത എൻബിഎഫ്സിയെയോ രജിസ്റ്റർ ചെയ്ത ഫിൻടെക് പ്ലാറ്റ്‌ഫോമിനെയോ സമീപിക്കാം. ശ്രദ്ധിക്കേണ്ടത് ഈ പ്ലാറ്റ്‌ഫോമുകൾ സാധാരണയായി ഉയർന്ന പലിശ നിരക്കിൽ വായ്പകൾ വാഗ്ദാനം ചെയ്യുന്നു എന്നുള്ളതാണ്

