സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് വില കൂടുന്നത്. നാലു തവണയായി പെട്രോളിന് കൂടിയത് ഒരു രൂപ 26 പൈസയും ഡീസലിന് കൂടിയത് ഒരു രൂപ 36 പൈസയുമായിരുന്നു.
കൊച്ചി: പെട്രോൾ, ഡീസൽ ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് വില കൂടുന്നത്. നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമായിരുന്നു കൂടിയത്. കൊച്ചിയിൽ പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. പെട്രോൾ വില 85.35 ഉം ഡീസൽ വില 79.50 ആണ്. തിരുവനന്തപുരത്ത് പെട്രോൾ വില 87 കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 87.28 ഉം ഡീസൽ വില 81.31 ഉം ആണ്.
Add Asianetnews as a Preferred Source

