കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായി. തുടർച്ചയായ ആറാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. 

കൊച്ചിയിൽ പെട്രോൾ വിലയിൽ 21 പൈസയും ഡീസൽ വിലയിൽ 31 പൈസയും കൂടി. പെട്രോൾ വില ലിറ്ററിന് 82 രൂപ 54 പൈസയാണ്. ഡീസലിന് 74 രൂപ 44 പൈസയാണ് വില.  അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്. ഒമ്പതു ദിവസത്തിനിടെ രാജ്യത്ത് ഡീസലിന് ഒരു രൂപ 80 പൈസ കൂടി. പെട്രോൾ വിലയിൽ ഒരു രൂപ ഒമ്പത് പൈസുടെ വർധനയാണ് ഒമ്പതു ദിവസം കൊണ്ട് ഉണ്ടായത്.