കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില ഉയരുകയാണ്. ഇന്ന് പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയും കൂടി. കൊച്ചിയിൽ പെട്രോളിന് 77.22 ഉം ഡീസലിന് 71.72 ആണ് ഇന്നത്തെ നിരക്ക്. 

കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2 രൂപ 25 പൈസയുമാണ് നിരക്ക് വർധിച്ചത്. ആഗോളവിപണിയിലെ ക്രൂഡ് വിലയിലെ വ്യത്യാസമാണ് സംസ്ഥാനത്തെ ഇന്ധനവിലയേയും ബാധിക്കുന്നത്. ബ്രെൻഡ് ക്രൂഡ് ബാരലിന് 66.52 ഡോളറാണ് ഇന്നത്തെ നിരക്ക്.