പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്.

തിരുവനന്തപുരം: ഇന്ധനവില ഞയാറാഴ്ചയും വര്‍ദ്ധിച്ചു. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഇത് പതിനൊന്നാം തവണയാണ് ഇന്ധവില വര്‍ദ്ധിക്കുന്നത്. ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും, ഡീസലിന് 93.71 രൂപയുമാണ് വില അതേ സമയം തിരുവനന്തപുരത്ത് പെട്രോളിന് 99.20 രൂപയും, ഡീസലിന് 94.47 രൂപയുമാണ് വില.