ഇപിഎഫ് അക്കൗണ്ട് ഉടമകൾക്ക് ഇപ്പോൾ ബാലൻസ് അറിയാൻ പറ്റും. ഉമാംഗ് ആപ്പിൽ നിന്നും എസ്എംഎസ്. മിസ്ഡ് കോൾ, വെബ്സൈറ്റ്, എന്നിവ വഴിയുമെല്ലാം ബാലൻസ് അറിയാനാവും

ദില്ലി: ഇപിഎഫ് അക്കൗണ്ട് ഉടമകൾക്ക് സന്തോഷ വാർത്ത. 23.34 കോടി ഇപിഎഫ് അക്കൗണ്ടുകളിലേക്ക് പലിശയെത്തി. 8.50 ശതമാനമാണ് 2020-21 സാമ്പത്തിക വർഷത്തേക്കുള്ള പലിശ. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനാണ് ഇക്കാര്യം അറിയിച്ചത്.

Scroll to load tweet…

ഇപിഎഫ് അക്കൗണ്ട് ഉടമകൾക്ക് ഇപ്പോൾ ബാലൻസ് അറിയാൻ പറ്റും. ഉമാംഗ് ആപ്പിൽ നിന്നും എസ്എംഎസ്. മിസ്ഡ് കോൾ, വെബ്സൈറ്റ്, എന്നിവ വഴിയുമെല്ലാം ബാലൻസ് അറിയാനാവും.

എസ്എംഎസ് വഴി ഇപിഎഫ് ബാലൻസ് അറിയാൻ EPFOHO UAN LAN എന്ന ക്രമത്തിൽ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം. UAN ന്റെ സ്ഥാനത്ത് നിങ്ങളുടെ യുഎഎൻ നമ്പറും LAN എന്ന സ്ഥാനത്ത് ഏത് ഭാഷയിലാണോ സന്ദേശം വേണ്ടത്, അതുമാണ് അറിയിക്കേണ്ടത്. ENG എന്ന് നൽകിയാൽ ഇംഗ്ലീഷിൽ സന്ദേശം ലഭിക്കും.

മിസ്ഡ് കോളിലൂടെ ബാലൻസ് അറിയാൻ 01122901406 എന്ന നമ്പറിലേക്ക് രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന് മിസ്ഡ് കോൾ അടിച്ചാൽ മതിയാകും. യുഎഎൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ഇപിഎഫ് പാസ്‌ബുക് പോർട്ടലിൽ നിന്നും പിഎഫ് ബാലൻസ് അറിയാനാവും.

ആധാർ അക്കൗണ്ടുമായി ബന്ധിപ്പിച്ച പിഎഫ് അക്കൗണ്ടുകൾക്ക് മാത്രമേ ഇനിമുതൽ പണം ലഭിക്കൂ. പ്രൊവിഡൻസ് ഫണ്ട് അക്കൗണ്ടുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നത് നിർബന്ധം ആക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

ജോലി മാറിയാലും പ്രൊവിഡന്റ് ഫണ്ട് ശീലം മുറിയരുത് ! ഇപിഎഫ് നിക്ഷേപം എങ്ങനെ കൂട്ടാം

ആധാർ ബന്ധിപ്പിക്കാത്ത യുഎഎൻ അക്കൗണ്ടുകളിൽ ഇനിമുതൽ തൊഴിൽ ദാതാക്കൾക്ക് തൊഴിലാളിയുടെയോ തൊഴിൽ ദാതാവിന്റെയോ ഇപിഎഫ് പങ്ക് നിക്ഷേപിക്കാനാവില്ല. 2020 ലെ കോഡ് ഓഫ് സോഷ്യൽ സെക്യൂരിറ്റി ചട്ടത്തിലെ 142 ആം വകുപ്പിൽ ഈയിടെയാണ് ഇപിഎഫ് ഓർഗനൈസേഷൻ മാറ്റം വരുത്തിയത്.

Scroll to load tweet…

 2021 മെയ് മൂന്നിന് വരുത്തിയ ഈ മാറ്റം പ്രകാരം ഇപിഎഫിലെ പങ്ക് ലഭിക്കില്ലെന്നു മാത്രമല്ല, പല ഇപിഎഫ് സേവനങ്ങളും ലഭ്യമാകില്ല. ഇതുമാത്രമല്ല ഇപിഎഫ് പെൻഷൻ ഫണ്ടിലേക്കുള്ള നിക്ഷേപവും തടസ്സപ്പെടുകയും ചെയ്യും.