Asianet News MalayalamAsianet News Malayalam

ജനത്തെ ഞെട്ടിച്ച് റെയിൽവേ: സെൻട്രൽ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി വർധിപ്പിച്ചു

മാർച്ച് ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വന്നു. 

platform ticket price raised to 50 rupees at Mumbai
Author
Mumbai, First Published Mar 2, 2021, 9:54 PM IST

മുംബൈ: സെൻട്രൽ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ചില റെയിൽവെ സ്റ്റേഷനുകളിൽ 50 രൂപയാക്കി. കൊവിഡ് 19 ന്റെ സാഹചര്യത്തിൽ വേനൽക്കാലത്ത് ജനത്തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. 

ദാദറിലെ ഛത്രപതി ശിവജി ടെർമിനൽ, മുംബൈയിലെ ലോകമാന്യ തിലക് ടെർമിനൽ, താനെ, കല്യാൺ, പൻവേൽ, ഭിവാണ്ടി റോഡ് സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കിയത്. പത്ത് രൂപയായിരുന്നു നേരത്തെ പ്ലാറ്റ്ഫോം ടിക്കറ്റിന് വില. 

മാർച്ച് ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വന്നു. ജൂൺ 15 വരെ ഈ നിരക്ക് തുടരുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. വേനൽക്കാല യാത്രാ തിരക്ക് മുന്നിൽ കണ്ട് മാത്രമാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതെന്നും ഇത് താത്കാലികമാണെന്നും സെൻട്രൽ റെയിൽവേയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ഫെബ്രുവരി രണ്ടാം വാരത്തോടെ മുംബൈയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടായിരുന്നു. മുംബൈയിൽ മാത്രം ഇതുവരെ 3.25 ലക്ഷം പേർക്ക് രോഗം ബാധിച്ചു. 11400 പേർ ഇതിനോടകം മരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
 

Follow Us:
Download App:
  • android
  • ios