പിപിഫോ എഫ്‌ഡിയോ? ഏതാണ് ബെസ്റ്റ്, നിക്ഷേപകർ ഈ കാര്യങ്ങൾ അറിയണം

പിപിഎഫിൽ നിതാക്ഷേപിക്കണോ ഫിക്സഡ് ഡെപോസിറ്റിൽ നിക്ഷേപിക്കണമോ, ഇവയിൽ ഏതാണ് മെച്ചം?

ppf or fixed deposit which one is the best investment option

വിടെ നിക്ഷേപിക്കണം എന്നുള്ള സംശയത്തിലായിരിക്കും പലരും. പ്രത്യേകിച്ച് വിപണി സാധ്യതകളെ കുറിച്ച് ഒന്നും അറിയാത്തവർ. മറ്റു ചിലർക്കുള്ള സംശയം പിപിഎഫിൽ നിതാക്ഷേപിക്കണോ ഫിക്സഡ് ഡെപോസിറ്റിൽ നിക്ഷേപിക്കണമോ എന്നുള്ളതാണ്. ഇവയിൽ ഏതാണ് മെച്ചം? നിക്ഷേപകർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പിപിഎഫ്

ഇന്ത്യയിലെ ഏറ്റവും ദീർഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഈ അക്കൗണ്ടിന്റെ കാലാവധി 15 വർഷമാണ്. ആദ്യ കാലാവധി പൂർത്തിയാക്കിയാൽ തുടർന്ന് 5 വർഷം വീതമുള്ള കാലയളവിൽ എത്ര തവണ വേണമെങ്കിലും നിക്ഷേപം പുതുക്കി നിലനിർത്താനുമാകും. ഉയർന്ന വരുമാനം, നികുതി ആനുകൂല്യങ്ങൾ, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകർഷമാക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിയ്ക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80-സി പ്രകാരം, വാർഷികമായി 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യം ലഭിക്കും. ഒറ്റത്തവണയായോ 12 ഗഡുക്കളായോ പ്രതിവർഷം നിക്ഷേപം നടത്താം. കാലാവധി പൂർത്തിയായതിനുശേഷം മാത്രമേ ഫണ്ടുകൾ പൂർണ്ണമായി പിൻവലിക്കാവൂ. 7 വർഷം പൂർത്തിയാക്കിയ ശേഷം എല്ലാ വർഷവും ഭാഗിക പിൻവലിക്കൽ അനുവദനീയമാണ്. അതുപോലെ ആവശ്യമെങ്കിൽ നിസാരമായ പലിശയിൽ നിക്ഷേപത്തുകയ്ക്ക് അനുസൃതമായി വായ്പ എടുക്കാനും സാധിക്കും.

പലിശ നിരക്ക്: പിപിഎഫ് v/s എഫ്ഡി

30% നിരക്കിൽ ആദായ നികുതി നൽകേണ്ട സ്ലാബിൽ ഉൾപ്പെടുന്ന വ്യക്തിയാണെങ്കിൽ, ബാങ്കിൽ സ്ഥിര നിക്ഷേപം ഇടുന്നതിനേക്കാൾ നേട്ടം പിപിഎഫിൽ നിക്ഷേപിക്കുന്നതാണ്. ദീർഘ കാലയളവിലേക്കുള്ള എഫ്ഡി നിക്ഷേപങ്ങൾക്ക് 6.5% മുതൽ 7% വരെ നിരക്കിലാണ് പ്രധാനപ്പെട്ട ബാങ്കുകളെല്ലാം പലിശ വാഗ്ദാനം ചെയ്യുന്നത്. അതേസമയം എഫ്ഡി നിക്ഷേപത്തിൽ നിന്നും ആർജിക്കുന്ന പലിശ വരുമാനത്തിന് നിക്ഷേപകന്റെ സ്ലാബ് നിരക്കിൽ ആദായ നികുതിയും നൽകേണ്ടതുണ്ട്. അതിനാൽ നികുതി തട്ടിക്കിഴിച്ചു നോക്കുമ്പോൾ 4.55% മുതൽ 4.90% വരെയുള്ള ആദായം മാത്രമേ എഫ്ഡി നിക്ഷേപത്തിൽ നിന്നും ഫലത്തിൽ ലഭിക്കുന്നുള്ളൂ.

എന്നാൽ പിപിഎഫിൽ നിന്നുള്ള ആദായം പൂർണമായും നികുതി മുക്തമാണ്. അതുകൊണ്ട് 7.1% പലിശ നിരക്കിൽ ഇപ്പോൾ പിപിഎഫ് നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന ആദായം, നികുതിക്ക് ശേഷം ബാങ്ക് എഫ്ഡിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ 2.22% മുതൽ 2.55% വരെ അധികമായിരിക്കുമെന്ന് വ്യക്തമാണ്. അതേസമയം പിപിഎഫിൽ പ്രതിവർഷം നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക 500 രൂപയും പരമാവധി തുക 1,50,000 രൂപയുമാണെന്നും ശ്രദ്ധിക്കുക.

പിപിഎഫിൽ എത്ര തുക നിക്ഷേപിക്കണം?

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസൃതമായി വേണം പിപിഎഫിൽ നിക്ഷേപം നടത്തേണ്ടത്. ഉദാഹരണത്തിന്, 15 വർഷത്തിൽ 25 ലക്ഷം രൂപ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വേണമെങ്കിൽ, നിലവിലെ 7.1% പലിശയിൽ 1 ലക്ഷം രൂപ വാർഷികമായി നിക്ഷേപിക്കണം. ഇതിലൂടെ 15 വർഷത്തിനു ശേഷം 27,12,139 രൂപ നിങ്ങളുടെ പിപിഎഫിൽ അക്കൗണ്ടിൽ ഉണ്ടായിരിക്കും. അതായത്, അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ തുക പിപിഎഫിൽ നിക്ഷേപിക്കാം. ഓരോ സാമ്പത്തിക പാദത്തിലും കേന്ദ്രസർക്കാരാണ് പിപിഎഫ് നിക്ഷേപിത്തിനുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നത്.

അതുപോലെ പ്രായം കൂടുന്തോറും റിസ്‌ക് എടുക്കാനുള്ള ശേഷിയും കുറയാം. അത്തരമൊരു പശ്ചാത്തലത്തിൽ നിങ്ങളുടെ സമ്പാദ്യ മാർഗങ്ങളിൽ ഏറ്റവും റിസ്‌ക് കുറവുള്ളതും തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതും ലിക്വിഡിറ്റിയുമൊക്കെ ഒത്തിണങ്ങുന്ന നിക്ഷേപമായി പിപിഎഫിനെ പരിഗണിക്കാവുന്നതാണ്. ചുരുക്കത്തിൽ നിക്ഷേപങ്ങളിലുള്ള അച്ചടക്കം കാത്തുസൂക്ഷിച്ച് സമീകൃത പോർട്ട്‌ഫോളിയോ പടുത്തുയർത്തുന്നതിലാകണം ശ്രദ്ധയൂന്നേണ്ടതെന്ന് സാരം.

Latest Videos
Follow Us:
Download App:
  • android
  • ios