ഒരു സാധാരണ ഹാച്ച്ബാക്കോ സെഡാനോ വാങ്ങുന്ന വിലയിൽ, ക്വാളിറ്റി ഉറപ്പുള്ള ലക്ഷ്വറി കാറുകൾ വാറണ്ടിയും ബൈ ബാക്ക് അഷ്വറൻസിനും എക്സ്ചേഞ്ച് സൗകര്യത്തിനും ഒപ്പം ലഭിക്കുമെങ്കിലോ? അതും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റഡ് ആയ ഒരു കമ്പനിയിൽ നിന്നും. ഇതാണ് BRD LUXE ഉറപ്പു നൽകുന്നത്.

ലക്ഷ്വറി കാർ എന്നാൽ പണക്കാർക്ക് മാത്രം വാങ്ങാൻ സാധിക്കുന്നവയാണെന്ന ധാരണയാണ് സാധാരണക്കാരന്. എങ്കിലും വഴിയിൽ എവിടെ കണ്ടാലും കണ്ണിമവെട്ടാതെ ലക്ഷ്വറി കാറുകളെ നോക്കുന്നവരാണ് എല്ലാ കാർ പ്രേമികളും. ഇത്തരം കാറുകളുടെ ഉയർന്ന വിലയും പ്രീമിയം കാറുകളെക്കുറിച്ചുള്ള അബദ്ധധാരണകളുമാണ് പലരെയും ലക്ഷ്വറി കാർ സ്വന്തമാക്കുക എന്ന സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ, ഒരു സാധാരണ ഹാച്ച്ബാക്കോ സെഡാനോ വാങ്ങുന്ന വിലയിൽ, ക്വാളിറ്റി ഉറപ്പുള്ള ലക്ഷ്വറി കാറുകൾ വാറണ്ടിയും ബൈ ബാക്ക് അഷ്വറൻസിനും എക്സ്ചേഞ്ച് സൗകര്യത്തിനും ഒപ്പം ലഭിക്കുമെങ്കിലോ? അതും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റഡ് ആയ ഒരു കമ്പനിയിൽ നിന്നും. ഇതാണ് BRD LUXE ഉറപ്പു നൽകുന്നത്. 

ഇന്ന് നിരത്തിലിറങ്ങുന്ന സാധാരണ ഫാമിലി കാറുകളുടെ വിലയിൽ പ്രീ ഓൺഡ് ലക്ഷ്വറി കാറുകൾ BRD LUXE സാധാരണക്കാർക്കായി വാറണ്ടിയോടെ ലഭ്യമാക്കുന്നു. സ്റ്റൈലും സേഫ്റ്റിയും കംഫർട്ടും ചേരുന്ന ലക്ഷ്വറി കാറുകളുടെ ഡ്രൈവിങ് സീറ്റിൽ ഇരിക്കാൻ ഇനി തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്ക് അടുത്ത് ദേശീയപാതയിൽ കോന്നിക്കരയിലുള്ള BRD LUXE ഷോറൂമിൽ എത്തിയാൽ മതി. നിങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന പ്രീ-ഓൺഡ് ലക്ഷ്വറി കാറുകളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. കേരളത്തിൽ പ്രീ-ഓൺഡ് ലക്ഷ്വറി കാറുകൾ തെരഞ്ഞെടുക്കുന്നവരുടെ ആദ്യത്തെ ചോയ്സാണ് BRD LUXE. ബൈ ബാക്ക് അഷ്വറൻസോടെ വിശ്വസിച്ച് വാഹനം വാങ്ങാം എന്നത് തന്നെയാണ് BRD LUXE-നെ ജനപ്രിയമാക്കുന്നത്. 

ജനപ്രിയ ബ്രാൻഡുകളായ ഓഡി, മെഴ്‌സിഡസ്-ബെൻസ്, ജാഗ്വാർ, ബി.എം.ഡബ്ല്യു, വോൾവോ തുടങ്ങിയ ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏത് ബ്രാൻഡിന്റെ കാറും ഷോറൂമിൽ ലഭ്യമാണ്. ഇനി റോൾസ് റോയ്സ് പോലെയുള്ള വിപണിയിൽ സുലഭമല്ലാത്ത മോഡലുകളാണ് വേണ്ടതെങ്കിൽ അത് ഉപയോക്താക്കളുടെ ബജറ്റിന് അനുസരിച്ച് എത്തിച്ചു നൽകാനും കഴിയും എന്ന് BRD LUXE ബിസിനസ് ഹെഡ് പറയുന്നു.

BRD LUXE - 9 ലക്ഷം രൂപ മുതൽ ലക്ഷ്വറി കാറുകൾ!

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റഡ് ആയ കമ്പനി ആണെന്നതിനാൽ തന്നെ വിൽക്കുന്ന കാറുകളുടെ ക്വാളിറ്റിയുടെ കാര്യത്തിൽ BRD LUXE പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. മാത്രമല്ല വിൽക്കുന്ന കാറുകൾക്ക് ബൈ ബാക്ക് അഷ്വറൻസും. കാറുകൾ വാങ്ങാനും വിൽക്കാനും എക്സ്ചേഞ്ച് ചെയ്യാനും ഒരു ഷോറൂമിൽ തന്നെ വന്നാൽ മതി എന്നതും ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമാണ്. 
അനുഭവസമ്പത്തുള്ള ജീവനക്കാരാണ് BRD LUXE-ന്റെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്നത്. ലക്ഷ്വറി കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ഏത് ചോദ്യത്തിനും ഇവിടെ ഉത്തരമുണ്ട്. ആദ്യമായി ലക്ഷ്വറി കാർ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട വിവരങ്ങൾ മുതൽ, വ്യക്തിഗത ഇഷ്ടങ്ങൾക്ക് അനുസരിച്ച് പ്രിയപ്പെട്ട കാർ തെരഞ്ഞെടുക്കാൻ വരെ വിദഗ്ധ ജീവനക്കാർ സഹായിക്കും.

കാറുകൾക്കൊപ്പം സേവനങ്ങളും

പ്രീ ഓൺഡ് കാർ ആണ് വാങ്ങുന്നത് എന്ന ടെൻഷൻ വേണ്ട. എല്ലാ കാറുകൾക്കും പാൻ ഇന്ത്യ റോഡ് സൈഡ് അസിസ്റ്റൻസ് ഒരു വർഷം വരെ നേടാം. അതും അൺലിമിറ്റഡ് ടൈം, കിലോമീറ്റർ ആനുകൂല്യങ്ങളോടെ. ഒരു വർഷത്തേക്ക് കാര്യമായ അറ്റകുറ്റപ്പണികളും വേണ്ടിവരില്ല. നൂറ് ശതമാനം വിശ്വസിച്ച് വാങ്ങാവുന്ന കാറുകളാണ് എന്നതിനാൽ തന്നെയാണ് BRD LUXE ന് ബൈബാക്ക് അഷ്വറൻസ് നൽകാൻ സാധിക്കുന്നത്. വാഹനങ്ങൾ കസ്റ്റമൈസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും BRD LUXE ഒരുക്കുന്നുണ്ട്. ടയർ അപ്സൈസ്, ഫേസ് ലിഫ്റ്റ്, പി.പി.എഫ്, സെറാമിക് തുടങ്ങിയ എല്ലാം ചെയ്യാം.

വിശ്വസിച്ച് വാങ്ങാവുന്ന കാറുകൾ

പരിചയക്കാരിൽ നിന്നോ മറ്റ് ഇടനിലക്കാരിൽ നിന്നോ പ്രീ ഓൺഡ് കാറുകൾ വാങ്ങുമ്പോൾ കൃത്യമായ പരിശോധനയില്ലാതെ വാങ്ങുന്നത് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ലക്ഷ്വറി കാറുകളുടെ പ്രവർത്തനക്ഷമത, ടെക്നോളജി, ഫീച്ചറുകൾ തുടങ്ങി അവയുടെ മൂല്യം നിർണ്ണയിക്കുന്ന പല കാര്യങ്ങളും ഒരു എക്സ്പേർട്ടിന് മാത്രമേ കൃത്യമായി തിരിച്ചറിയാനാകൂ. BRD LUXE കാറുകൾ വാങ്ങുന്നത് വളരെ കർശനമായ ക്വാളിറ്റി മാനദണ്ഡങ്ങൾ പാലിച്ചാണ്. ക്വാളിറ്റി ഉറപ്പുള്ള നിയമ പ്രശ്നങ്ങൾ ഇല്ലാത്ത ഫുൾ ഹിസ്റ്ററിയുള്ള കാറുകൾ മാത്രമാണ് ഇവിടെ നിന്ന് വിൽക്കുന്നത്. അപകടം പറ്റിയ വാഹനങ്ങൾ, വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിക്ഷോഭത്തിൽ ഉൾപ്പെട്ട കാറുകൾ അല്ല എന്നതും BRD LUXE ഉറപ്പുവരുത്തുന്നു. 

കേരളത്തിൽ നിന്നാണ് കൂടുതലും കാറുകളും തെരഞ്ഞെടുക്കുന്നത്. കൃത്യമായ രേഖകൾ പരിശോധിച്ച് എക്സ്പർട്ടുകൾ പരിശോധിച്ച് ഉറപ്പു വരുത്തിയ വാഹനങ്ങൾ മാത്രമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഉപഭോക്താക്കൾക്ക് വേണ്ട എല്ലാ സഹായവും വണ്ടിയുടെ രജിസ്ട്രേഷൻ ഉൾപ്പെടെ ചെയ്തും നൽകും. 

വാഹനമെടുക്കാൻ ഫൈനാൻസ് വേണോ?

ഏത് കാർ എടുത്താലും അതിന് ഫൈനാൻസ് ഉറപ്പാക്കാൻ BRD LUXE സഹായിക്കും. 15 വർഷത്തോളമായി വാഹന വിൽപ്പന രംഗത്തുള്ള BRD Group സ്വകാര്യ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, എൻ.ബി.എഫ്.സികൾ തുടങ്ങിയ ഫൈനാൻസ് പങ്കാളികളിലൂടെ ഉപയോക്താവിന്റെ സാമ്പത്തിക നിലയ്ക്കനുസരിച്ച് ലോൺ എടുക്കാൻ സഹായവും ലഭിക്കും. നിങ്ങളുടെ പഴയ കാർ എക്സ്ചേഞ്ച് ചെയ്ത് പ്രീ ഓൺഡ് ലക്ഷ്വറി കാർ എടുക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതും നടക്കും. ഏത് കാറും എക്സ്ചേഞ്ച് ചെയ്യാം, ഏറ്റവും മികച്ച മൂല്യവും നേടാം. കാറുകൾക്ക് വാറണ്ടിയും ലഭിക്കും.

പ്രീമിയം കാറിന് മൈലേജ് ഇല്ലേ?

പ്രീമിയം കാറുകൾ കൊണ്ടുനടക്കാൻ ചിലവ് കൂടുതലാണ് എന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ബിസിനസ് ഹെഡ് പറയുന്നു. സ്പെയർ പാർട്ട്സുകൾ ഇപ്പോൾ വിപണിയിൽ എളുപ്പത്തിൽ, താങ്ങാവുന്ന വിലയിൽ ലഭിക്കും. പീരിയോഡിക് സർവ്വീസുകൾ എല്ലാ വാഹനങ്ങൾക്കും ഉള്ളത് പോലെ മാത്രമാണ്. 

ഇനി മൈലേജാണ് പ്രശ്നമെങ്കിൽ 2.0 ലിറ്റർ എൻജിൻ ശേഷിയുള്ള ലക്ഷ്വറി കറുകൾക്ക് മറ്റു കാറുകൾക്ക് സമാനമായ മൈലേജ് ലഭിക്കും. 18 കിലോമീറ്റർ വരെ മൈലേജ് സ്വാഭാവികമായും ലഭിക്കും. പവർ കൂടിയ വാഹനങ്ങൾക്ക് മൈലേജ് സ്വാഭാവികമായും താഴാം. അത്തരം വാഹനങ്ങൾ തെരഞ്ഞെടുക്കുന്നവർ മൈലേജിലായിരിക്കില്ല ശ്രദ്ധ കൊടുക്കുന്നത് - ബിസിനസ് ഹെഡ് കൂട്ടിച്ചേർക്കുന്നു.

എന്തുകൊണ്ട് BRD LUXE?

2009 മുതൽ മാരുതി ഡീലർ ആയ BRDയ്ക്ക് 15 വർഷത്തെ പാരമ്പര്യമുണ്ട്. രണ്ടര വർഷമായി പ്രീമിയം ലക്ഷ്വറി കാറുകൾ കൈകാര്യം ചെയ്യുന്ന BRD LUXE പ്രവർത്തനം ആരംഭിച്ചിട്ട്. പാലക്കാട് ദേശീയപാത ബൈപ്പാസിൽ കോന്നിക്കരയിലാണ് BRD LUXE-ന്റെ ഷോറൂം. പാലിയേക്കര ടോൾ പ്ലാസയിൽ നിന്നും വെറും 800 മീറ്ററിനുള്ളിൽ ദേശീയപാതയ്ക്ക് അരികിൽ. 

ലക്ഷ്വറി പ്രീ ഓൺഡ് കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് BRD LUXE-ന്റെ കൈവശമുള്ള കാറുകൾ അടുത്തറിയാൻ വെബ്സൈറ്റ് പരിശോധിക്കാം. ഓരോ മോഡലുകളെയും കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. വിലയുൾപ്പെടെയുള്ള വിവരങ്ങൾ ഇതിലൂടെ അറിയാം. ഇത് നിങ്ങളുടെ തെരഞ്ഞെടുപ്പ് എളുപ്പമാക്കാം. www.brdluxe.com എന്നതാണ് വെബ്സൈറ്റ്.

കൂടുതൽ വിവരങ്ങൾക്ക്: BRD LUXE BRD കോംപ്ലക്‌സ്, എൻഎച്ച് ബൈപ്പാസ്, കോനിക്കര പി.ഓ, തൃശ്ശൂർ - 680306ഫോൺ - 89430 77777

ഇമെയിൽ - info@brdluxe.com

വെബ്‌സൈറ്റ് - https://www.brdluxe.com/

വാട്ട്‌സാപ്പ് - 918943077777

ഫെയ്‌സ്ബുക്ക് - https://www.facebook.com/brdluxeofficial

ഇൻസ്റ്റഗ്രാം - https://www.instagram.com/brdluxe

യൂട്യൂബ് - https://www.youtube.com/channel/UCRPzHjcx4lox2KnwFxb3kwA

For details: BRD Car World Limited BRD Complex, NH Bypass Konikkara,Thrissur – 680306

Contact - 89430 77777

email - info@brdluxe.com

Website - https://www.brdluxe.com/

Whatsapp - 918943077777

Facebook - https://www.facebook.com/brdluxeofficial

Instagram - https://www.instagram.com/brdluxe

Youtube - https://www.youtube.com/channel/UCRPzHjcx4lox2KnwFxb3kwA