Asianet News MalayalamAsianet News Malayalam

അഭ്യന്തരമായി ഉത്പാദിപ്പിച്ച ക്രൂഡ് ഓയിൽ പൊതുവിപണിയിൽ വിൽക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകി  

ഇതോടെ ക്രൂഡ് ഓയിൽ കയറ്റുമതി നിർത്തിവക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു

Private Oil Companies Can sell Crude oil in public market
Author
Mumbai, First Published Jun 29, 2022, 5:05 PM IST

ദില്ലി: ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ (Crude oil) പൊതുവിപണിയിൽ വിറ്റഴിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതിൽ നൽകി കേന്ദ്രം. ഇതുവരെ സർക്കാർ കമ്പനികൾക്ക് മാത്രമാണ് ഇതിന് അനുമതി ഉണ്ടായിരുന്നത്. ഇതോടെ ക്രൂഡ് ഓയിൽ കയറ്റുമതി നിർത്തിവക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. കൂടാതെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ പൂർണമായി കമ്പ്യൂട്ടർവത്കരിക്കാനും കാബിനറ്റ് അനുമതി നൽകി. 63000 ലധികം സഹകരണ സംഘങ്ങൾ കമ്പ്യൂട്ടർ വത്കരിക്കാൻ 2516 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 

കൂപ്പുകുത്തി രൂപ, ഡോളറിനോട് ഇത്രയും ഇടിവ് ചരിത്രത്തിലാദ്യം

മുംബൈ : റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു. 

ഇന്ന് ഓഹരി വിപണിയിൽ സെന്‍സെക്‌സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ് വ്യാപാരം ആരംഭിച്ചത്.  സാമ്പത്തികം, ഐടി, എഫ്എംസിജി, ഓയിൽ & ഗ്യാസ് ഓഹരികളാണ് സൂചികകളിൽ ഏറ്റവും കൂടുതൽ നഷ്ടത്തിലേക്ക് എത്തിയത്. 

Follow Us:
Download App:
  • android
  • ios