ഭിക്ഷാടനം പാക്കിസ്താനില്‍ ഒരു വലിയ 'സംരംഭ'മായാണ് പലരും കണക്കാക്കുന്നതെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.

ര്‍ക്കുന്നുണ്ടോ, ഈ വര്‍ഷം ഫെബ്രുവരിയില്‍ വൈറലായ ഒരു വീഡിയോ? ഡോക്ടറായ ഒരു പാകിസ്താനി സ്ത്രീ വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഞെട്ടിക്കുന്ന ഒരു സത്യം തിരിച്ചറിഞ്ഞു. ഭര്‍ത്താവിന്‍റെ ആഢംബര മാളികയും എസ്യുവികളും നീന്തല്‍ക്കുളവും മറ്റ് ആഢംബര വസ്തുക്കളുമെല്ലാം ഭിക്ഷാടനത്തിലൂടെ നേടിയെടുത്തതായിരുന്നു! അതെ... അവരെ വിവാഹം കഴിച്ചത് യാചകരുടെ കുടുംബത്തിലേക്കായിരുന്നു. 

പാകിസ്താനില്‍ നിന്നുള്ള യാചകരുടെ 'പ്രൊഫഷണല്‍' പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും വ്യാപകമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2024 മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 5000-ല്‍ അധികം പാകിസ്താനി യാചകരെ നാടുകടത്തിയതായി പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ഭിക്ഷാടനം പാക്കിസ്താനില്‍ ഒരു വലിയ 'സംരംഭ'മായാണ് പലരും കണക്കാക്കുന്നതെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.

സാധാരണക്കാരും ആഢംബര യാചകരും എന്ന രണ്ട് വിഭാഗങ്ങള്‍ ഭിക്ഷാടന രംഗത്തുണ്ടെന്നാണ് പറയപ്പെടുന്നത്. ചില ഭിക്ഷാടകര്‍ ദാരിദ്ര്യത്തില്‍ത്തന്നെ തുടരുമ്പോള്‍, ധൈര്യശാലികളായ യാചകര്‍ വലിയ സ്വപ്നങ്ങള്‍ കാണുകയും അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള 'സംരംഭകത്വ' ചിന്താഗതിയാണ് പാകിസ്താനി യാചകരെ സമ്പന്നരാകാനും വിദേശത്തേക്ക് പറക്കാനും കൂടുതല്‍ സമ്പാദിക്കാനും പ്രേരിപ്പിക്കുന്നത്.ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് പോലെത്തന്നെ, യാചനയ്ക്കും പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ തന്ത്രങ്ങള്‍ മെനയുന്നതുപോലെ, യാചകരും സഹതാപം ഉണര്‍ത്തുന്ന വേഷവിധാനങ്ങളിലൂടെയും പ്രത്യേക രീതികളിലൂടെയും ആളുകളില്‍ നിന്ന് സഹായം നേടുന്നുണ്ട്. പാകിസ്താന്‍റെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നാടുകടത്തപ്പെട്ട യാചകരില്‍ ഭൂരിഭാഗവും (4,498 പേര്‍) സൗദി അറേബ്യയില്‍ നിന്നാണ്. ഭാവിയില്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇവര്‍ കൂടുതല്‍ നൂതനമായ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. 
കഴിഞ്ഞ 3 വര്‍ഷത്തിനിടെ, ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ 50,000 പാകിസ്ഥാനികള്‍ ഭിക്ഷാടനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.