10 വര്‍ഷത്തെ വാറണ്ടിയോടുകൂടിയ 36V LED മോഡ്യുള്‍ അവതരിപ്പിച്ച് ക്വാട്ട് ടെക്നോളജീസ്
മികച്ച ഈര്‍ജ്ജ കാര്യക്ഷമത പ്രായോഗികമാക്കുന്നതിനും പ്രവര്‍ത്തന കാലയളവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി രൂപകല്പന ചെയ്ത ഈ തകര്‍പ്പന്‍ ഉത്പന്നം വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം തന്നെ അസാധാരണമായ പ്രകാശവും നല്‍കുന്നു.

ഇന്ത്യയിലെ അവാര്‍ഡ് കരസ്ഥമാക്കിയ സ്റ്റാര്‍ട്ടപ്പായ ക്വാട്ട് ടെക്നോളജീസ്, ഇന്‍ഡസ്ട്രിയില്‍ തന്നെ ആദ്യമായി 10 വര്‍ഷം വരെ വാറണ്ടി വാഗ്ദാനം ചെയ്യുന്ന സൈനേജ് കൂടാതെ ലൈറ്റിങ്ങ് മേഖലയിലെ ആദ്യത്തെ 36V LED മോഡ്യൂള്‍ അവതരിപ്പിച്ചു. മികച്ച ഈര്‍ജ്ജ കാര്യക്ഷമത പ്രായോഗികമാക്കുന്നതിനും പ്രവര്‍ത്തന കാലയളവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി രൂപകല്പന ചെയ്ത ഈ തകര്‍പ്പന്‍ ഉത്പന്നം വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം തന്നെ അസാധാരണമായ പ്രകാശവും നല്‍കുന്നു. ലൈറ്റിങ്ങ് സാങ്കേതിക വിദ്യയ്ക്ക് ഒരു പുതിയ മാനദണ്ഡം സജജമാക്കിക്കൊണ്ട്, വിപുലമായ തെര്‍മല്‍ മാനേജ്മെന്‍ഖും സമാനതകളില്ലാത്ത വിശ്വാസ്യതയും പ്രധാനം ചെയ്യുന്ന 36V LED മോഡ്യൂള്‍ വാണിജ്യപരമായ ഉപയോഗത്തിനും സൈനേജ് മേഖലയ്ക്കും തികച്ചും അനുയോജ്യമാണ്.
36V LED മോഡ്യൂള്‍ അതിന്റെ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം ഉറപ്പാക്കിക്കൊണ്ട് ഒരു വാട്ടിന് (LPW) 185 ല്യൂമെന്‍സില്‍ അധികം കാര്യക്ഷമത നല്‍കുന്നു. ഇതിന്റെ നിലവിലുള്ള സുസ്ഥിരമായ ഡിസൈന്‍ സ്ഥിരമായ പ്രകാശം അധിക കാലം നിലനിര്‍ത്താന്‍ സഹായിക്കുകയും, അതേസമയം IP67 റേറ്റിങ്ങ് വെല്ലുവിളികളുണര്‍ത്തുന്ന അന്തരീക്ഷത്തില്‍ ശക്തമായ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. കൂടാതെ വൈദ്യുതി വിതരണത്തിനും മോഡ്യുളിനും ഇടയില്‍ അധിക നീളമുള്ള വയറിങ്ങിന്-50 മീറ്റര്‍ വരെ-ഇത് പിന്തുണ നല്‍കുന്നതിനാല്‍ ഇന്‍സ്റ്റാളേഷന്‍ ലളിതമാക്കുകയും പരിപാലന ആവശ്യങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
ക്വാട്ട് ടെക്‌നോളജീസിന്റെ സഹ സ്ഥാപകന്‍ പ്രേംനാഥ് പറയത്ത് പറഞ്ഞത്, 'വ്യവസായ നിലവാരത്തെ തന്നെ പുനര്‍നിര്‍വചിക്കാന്‍ തക്ക കഴിവുള്ളതാണ് ഞങ്ങളുടെ ഈ പുതിയ ഉത്പന്നം. നിലവിലുള്ള മറ്റു ഉത്പന്നങ്ങളെ അപേക്ഷിച്ച് പ്രവര്‍ത്തന ചെലവില്‍ ഗണ്യമായ കുറവു വരുത്തിക്കൊണ്ട്, LED മോഡ്യൂള്‍ ഉപഭോഗം 50% വരെ കുറയ്ക്കാന്‍ ഇതിന് കഴിയും. ഞങ്ങളുടെ ഉത്പന്നത്തിന്റെ എല്ലാ ഘടകങ്ങളും കാര്യക്ഷമതയും ഈടും ഉറപ്പാക്കുന്ന അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തവയാണ്.
ഈ അവസരത്തില്‍ ക്വാട്ട് ടെക്‌നോളജീസിന്റെ സഹസ്ഥാപകനായ കിരണ്‍ ജെയിംസ് പറഞ്ഞത്, “മാറ്റമില്ലാത്ത സുസ്ഥിരമായ സംവിധാനങ്ങള്‍ സ്വീകരിച്ചുകൊണ്ട്, സാമൂഹിക പ്രതിബദ്ധതയുള്ള ബ്രാന്നറായി മാറുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് ഞങ്ങള്‍ ക്വാട്ട്. മോഡ്യൂളിലെ ഈര്‍ജ്ജ ഉപഭോഗത്തിലെ ഗണ്യമായ കുറവും, അതുമൂലം ഉണ്ടാകുന്ന കുറഞ്ഞ ചെലവുകളും, വ്യവസായത്തില്‍ നിലവിലുള്ള വിടവുകള്‍ പരിഹരിച്ചുകൊണ്ട് സുസ്ഥിരവും സാങ്കേതികവിദ്യാ അധിഷ്ഠിതവുമായ ലൈറ്റിങ്ങ് പരിഹാരം നല്‍കുന്നതില്‍ പ്രധാനി ആകുവാനുള്ള ഞങ്ങളുടെ ദര്‍ശനത്തിന് പിന്തുണ നല്‍കുന്നു."
40-ല്‍ അധികം മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റ് ക്ലയിന്റുകളെ നേടിക്കൊണ്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ സൈനേജ് ലൈറ്റിങ്ങ് വ്യവസായത്തിലെ പ്രധാനി ആകുവാനും ഉന്നത സ്ഥാനത്തേക്ക് എത്തുവാനും ക്വാട്ട് ടെക്നോളജീസിന് അതിവേഗം സാധിച്ചു. കമ്പനിയുടെ നൂതന ഉത്പന്നമായ ।ഠ1- അധിഷ്ഠിത ടൈം സ്വിച്ചുകളും ജ്ജ കാര്യക്ഷമതയില്‍ നല്‍കിയ ഈന്നലും മത്സരാത്മകമായ വിപണിയില് മുന്നോക്ക ചിന്താഗതിയുള്ള ബ്രാന്‍ എന്ന നിലയ്ക്ക് അതിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. അടുത്തിടെ, ടൈംസ് ബിസിനസ്സ് അവാര്‍ഡ് 2024ല്‍ ക്യാട്ടിന്റെ ശ്രദ്ധേയമായ വളര്‍ച്ചയും വ്യവസായ സ്വാധീനവും എടുത്തുകാണിച്ചുകൊണ്ട് 'ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക സ്റ്റാര്‍ട്ട് അപ്പ്" എന്ന പദവി നല്‍കി ആദരിക്കുകയുണ്ടായി.
