Asianet News MalayalamAsianet News Malayalam

മുതിർന്ന പൗരന്മാർക്ക് റെയിൽവേ ഇളവുകൾ നൽകിയേക്കും; എസി കോച്ചിൽ ഇളവില്ല

മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കണമെന്ന് വിവിധ കോണുകളിൽ നിന്നായി ആവശ്യമുയരുകയാണ്. ഇതിന് പരിഹാരം കാണാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. 

Railway concessions may be given to senior citizens
Author
Trivandrum, First Published Aug 11, 2022, 7:02 PM IST

ദില്ലി: മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കണമെന്ന് വിവിധ കോണുകളിൽ നിന്നായി ആവശ്യമുയരുകയാണ്. ഇതിന് പരിഹാരം കാണാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. എന്നാൽ പഴയ രീതിയില്ല ഇളവുകൾ ഉണ്ടാകുക. ജനറൽ, സ്ലീപ്പർ ക്ലാസ്സുകളിൽ മാത്രമായിരിക്കും മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകുക എന്ന് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. 

Read Also: ഇഡ്ഡ്ലിയും ദോശയും ഇനി സ്വപ്നങ്ങളിൽ മാത്രം; ഉഴുന്ന് പരിപ്പിന്റെ വില കത്തിക്കയറുന്നു

മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവുകൾ റെയിൽവേ നിർത്തലാക്കിയത് കൊവിഡ് മഹാമാരിക്ക് ശേഷമാണ്. ഇളവുകൾ നിർത്തലാക്കുന്നതിന് മുൻപ് 58 ന് മുകളിലുള്ള സ്ത്രീകൾക്കും 60 ന് മുകളിലുള്ള പുരുഷന്മാർക്കും ഇളവുകൾ നൽകിയിരുന്നു. ഇളവുകൾ പുനഃസ്ഥാപിക്കുമ്പോൾ ഈ  പ്രായപരിധിയിൽ മാറ്റം വരുത്തും എന്ന് റെയിൽവേയുമായി ബന്ധപ്പെട്ട ഉദ്യോഗ വൃത്തങ്ങൾ അറിയിച്ചു. 

പുനഃസ്ഥാപിക്കുമ്പോൾ 70 വയസ്സിന് മുകളിലുള്ളവർക്ക് ആയിരിക്കും ഇളവുകൾ ലഭിക്കുക എന്നാണ് റിപ്പോർട്ട്. പൂർണമായി ഇളവുകൾ ഒഴിവാക്കില്ല. മുതിർന്ന പൗരൻമാരുടെ ഇളവിനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തി 70 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായി നൽകുന്ന  കാര്യം റെയിൽവേ ബോർഡ് പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. ഇത് ബാധ്യത കുറയ്ക്കാൻ ഉപകരിക്കുമെന്ന് അവർ വ്യക്തമാക്കി.

Read Also: കുറ്റവാളികൾ രാജ്യം വിടുന്നത് തടയും, രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് നൽകണം

ഇളവുകൾ ഇനി നൽകുക, മുതിർന്ന പൗരന്മാരായ സ്ത്രീകൾക്ക് 50 ശതമാനം ഇളവും പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും എല്ലാ ക്ലാസുകളിലും 40 ശതമാനം കിഴിവ് എന്നിങ്ങനെയായിരിക്കും. എസി യാത്രയ്ക്ക് ഇളവുകൾ നൽകില്ല എന്നും റിപ്പോർട്ടുകളുണ്ട്. 

ഇളവുകൾ നൽകുന്നതിന്റെ സാമ്പത്തിക ഭാരം നികത്താൻ എല്ലാ ട്രെയിനുകളിലും 'പ്രീമിയം തത്കാൽ' പദ്ധതി അവതരിപ്പിക്കുക എന്നതാണ് റെയിൽവേ പരിഗണിക്കുന്ന മറ്റൊരു ഓപ്ഷൻ. കൂടുതൽ വരുമാനമുണ്ടാക്കാൻ ഇതിലൂടെ സാധിക്കും. 

റെയിൽവേ അവതരിപ്പിച്ച ഒരു ക്വാട്ടയാണ് പ്രീമിയം തത്കാൽ സ്കീം എന്നത്  യാത്ര ചെയ്യേണ്ട മണിക്കൂറുകൾക്ക് മുൻപ് ഉയർന്ന പണം നൽകി യാത്രക്കാർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം

Read Also: ആദായ നികുതി നൽകുന്നുണ്ടോ? ഈ പെൻഷൻ പദ്ധതിയിൽ ഒക്ടോബർ മുതൽ ചേരാനാകില്ല

 
50-ലധികം തരത്തിലുള്ള ഇളവുകൾ വിവിധ തരത്തിലുള്ള യാത്രക്കാർക്ക് നൽകുന്നത് കാരണം റെയിൽവേയ്ക്ക് പ്രതിവർഷം ഏകദേശം 2,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.

Follow Us:
Download App:
  • android
  • ios