Asianet News MalayalamAsianet News Malayalam

45 പൈസയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ്; ട്രെയിൻ യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേ നൽകുന്ന പരിരക്ഷ അറിയാതെ പോകരുത്

അപകടങ്ങൾ ഉണ്ടായാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകുന്നു. റെയിൽവേയുടെ ഈ സൗകര്യത്തെക്കുറിച്ച് പല യാത്രക്കാർക്കും അറിയില്ല.

Railways gives insurance of Rs 10 lakh to its passengers
Author
First Published May 22, 2024, 1:41 PM IST

ന്ത്യയിലെ റെയിൽവേ യാത്രക്കാരുടെ എണ്ണം പ്രതിവർഷം കൂടിക്കൊണ്ടിരിക്കുകയാണ്. ഏത് റൂട്ടുകൾ നോക്കിയാലും തിരക്ക് തന്നെയാണ്. വിശേഷ അവസരങ്ങളിൽ ആണെങ്കിൽ പറയുകയും വേണ്ട. ജനറൽ കമ്പാർട്ട്മെന്റുകളിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന കാഴ്ചകൾ ഇന്ത്യയിൽ സർവ സാധാരണമാണ്. ഇതുകൊണ്ടുതന്നെ അപകടങ്ങൾ കൂടുതലുമാണ്. 

ഈ ഞായറാഴ്ച  ഷാലിമാർ എക്‌സ്പ്രസിൽ ഇരുമ്പ് തൂൺ വീണ് 3 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകുന്നു. റെയിൽവേയുടെ ഈ സൗകര്യത്തെക്കുറിച്ച് പല യാത്രക്കാർക്കും അറിയില്ല. ഈ ഇൻഷുറൻസിൽ റെയിൽവേ അപകടം മൂലമുണ്ടാകുന്ന നഷ്ടം കമ്പനിയാണ് നികത്തുന്നത്. ഈ ഇൻഷുറൻസിൻ്റെ പ്രീമിയം 45 പൈസ മാത്രമാണ്. ഏതൊക്കെ യാത്രക്കാർക്കാണ് ഈ ഇൻഷുറൻസിൻ്റെ പ്രയോജനം ലഭിക്കുന്നതെന്ന് ഈ ലേഖനത്തിൽ നമുക്ക് അറിയിക്കാം?

2024 മെയ് 19ന് തന്നെ ഷാലിമാർ എക്‌സ്പ്രസിൽ ഇരുമ്പ് തൂൺ വീണ് 3 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.  ഇത്തരം അപകടങ്ങൾ ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള ഐആർസിടിസിയുടെ നയവും ശ്രദ്ധ നേടുകയാണ്.  പലർക്കും ഈ ഇൻഷുറൻസിനെക്കുറിച്ച് അറിയില്ല.

എന്താണ് റെയിൽവേയുടെ ട്രാവൽ ഇൻഷുറൻസ്?

ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് റെയിൽവേ ട്രാവൽ ഇൻഷുറൻസ് തെരഞ്ഞെടുക്കാൻ കഴിയും. അതേസമയം നേരിട്ട് റെയിൽവേ സ്റ്റേറ്റെഷനിൽ നിന്നും ഓഫ്‌ലൈനിൽ ബുക്ക് ചെയ്യുമ്പോൾ  ഈ ആനുകൂല്യം ലഭിക്കില്ല. 45 പൈസയാണ് റെയിൽ ഇൻഷുറൻസിൻ്റെ പ്രീമിയം. എന്നാൽ, ജനറൽ കോച്ചിലോ കമ്പാർട്ടുമെൻ്റിലോ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നില്ല.

ഇൻഷുറൻസ് എത്ര തുക ലഭിക്കും? 

റെയിൽവേയുടെ ട്രാവൽ ഇൻഷുറൻസ് 10 ലക്ഷം രൂപയുടെ പരിരക്ഷ വരെ നൽകുന്നു. ഇതിൽ ട്രെയിൻ അപകടത്തിൽ ഉണ്ടാകുന്ന നഷ്ടം ഇൻഷുറൻസ് കമ്പനിയാണ് നികത്തുന്നത്. ഒരു യാത്രക്കാരൻ ട്രെയിൻ അപകടത്തിൽ മരിച്ചാൽ, കമ്പനി നോമിനിക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് തുക നൽകുന്നു. മാത്രമല്ല, ഒരു യാത്രക്കാരന് അംഗവൈകല്യം സംഭവിച്ചാൽ കമ്പനി 10 ലക്ഷം രൂപ യാത്രക്കാരന് നൽകും. പരിക്കേറ്റ യാത്രക്കാരന് ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios