Asianet News MalayalamAsianet News Malayalam

കടത്തിൽ മുങ്ങിയ ബൈജുവിന് ഒരു കൈ സഹായം; 1,400 കോടിയുമായി രക്ഷകനെത്തി

ബൈജുസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ തന്റെ 27% ഓഹരി പണയം നൽകിയതായാണ് റിപ്പോർട്ട്. 800 കോടി മുതലും 600 കോടി പലിശയുമടക്കം 1400 കോടി ബൈജൂസിന് കടമുണ്ട്. 

Ranjan Pai invest 1400 crore in Byju s settling Davidson Kempner debt in Aakash
Author
First Published Nov 16, 2023, 12:51 PM IST

സാമ്പത്തിക തകർച്ചയെ നേരിടുന്ന ബൈജൂസിന് ആശ്വാസവുമായി രഞ്ജൻ പൈ. എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ 1400 കോടിയുടെ കടബാധ്യതയാണ് മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഏറ്റെടുത്തത്. ബൈജൂസിന്റെ ഓഫ്‌ലൈൻ സ്ഥപനമായ ആകാശ് എജ്യുക്കേഷണൽ സർവീസസിൽ രഞ്ജൻ പൈ 170 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറായി. ഇത് മാതൃ കമ്പനിയായ ബൈജൂസിന് കാര്യമായ ആശ്വാസം നല്കുന്നുവെന്നാണ് റിപ്പോർട്ട്. 

ഹോസ്പിറ്റൽ ശൃംഖലയായ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസിലെ തന്റെ ഓഹരിയുടെ ഒരു ഭാഗം സിംഗപ്പൂരിലെ ടെമാസെക്കിന് വിറ്റതിൽ നിന്ന് ഏകദേശം 1 ബില്യൺ ഡോളർ അടുത്തിടെ  രഞ്ജൻ പൈ നേടിയിരുന്നു. ഇതിനു ശേഷമാണ് ആകാശ് എജ്യുക്കേഷണൽ സർവീസസിൽ നിക്ഷേപിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. 

 also read: മുംബൈ ഇന്ത്യൻസിൽ തീരുന്നതല്ല അംബാനി കുടുംബവും ക്രിക്കറ്റും തമ്മിലുള്ള ബന്ധം; ചരിത്രം ഇങ്ങനെ

രഞ്ജൻ പൈയുടെ ഈ തീരുമാനം ആഗോള നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനമായ ഡേവിഡ്‌സൺ കെംപ്‌നറിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാൻ  ബൈജൂസിനെ സഹായിക്കും. ബൈജുസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ തന്റെ 27% ഓഹരി പണയം നൽകിയതായാണ് റിപ്പോർട്ട്. 800 കോടി മുതലും 600 കോടി പലിശയുമടക്കം 1400 കോടി ബൈജൂസിന് കടമുണ്ട്. 

ഡേവിഡ്‌സൺ കെംപ്‌നറിൽ  ബാധ്യത തീർക്കാൻ നൽകിയ 1400 കോടി കൂടാതെ ബൈജൂസിൽ 300 മില്യൺ ഡോളർ അതായത് ഏകദേശം 2,500 കോടി രൂപ  നിക്ഷേപിക്കുന്നതിനുള്ള ചർച്ചയിലാണ് രഞ്ജൻ പൈ. ബാക്കി തുക ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് അനുവദിക്കും എന്നാണ് റിപ്പോർട്ട്. 

ആകാശിൽ  20-25 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള പ്ലാനിലാണ് രഞ്ജൻ പൈ. അതേസമയം ബൈജുവിന്റെ വ്യക്തിഗത ഓഹരി ഏകദേശം 12 ശതമാനമായി കുറഞ്ഞേക്കും 
 

Follow Us:
Download App:
  • android
  • ios