Asianet News MalayalamAsianet News Malayalam

Ratan Tata : 84 പിന്നിട്ട് രത്തൻ ടാറ്റ: ടാറ്റയുടെ നെടുംതൂണിൽ നിന്ന് പഠിക്കേണ്ട പത്ത് സന്ദേശങ്ങൾ

ടാറ്റാ സൺസ് നെടുംതൂണായ രത്തൻ ടാറ്റയ്ക്ക് 84 പിന്നിട്ടു. ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും നൽകിയ കരുത്തും ആവേശവും ചെറുതല്ല

Ratan Tata s Birthday 10 messages to learn from Tata s pillar
Author
Kerala, First Published Dec 29, 2021, 12:23 AM IST

ടാറ്റാ സൺസ് നെടുംതൂണായ രത്തൻ ടാറ്റയ്ക്ക് 84 പിന്നിട്ടു. ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും നൽകിയ കരുത്തും ആവേശവും ചെറുതല്ല. ഏറ്റവുമൊടുവിൽ എയർഇന്ത്യയുടെ കൈമാറ്റത്തിന് ടെൻഡർ ടാറ്റ ഗ്രൂപ്പിന് കിട്ടിയപ്പോൾ ജനം കയ്യടിച്ചതും ആ ബിസിനസ് സാമ്രാജ്യത്തിലെ ജനകീയ പ്രതിബദ്ധതയുടെ നേരടയാളമാണ്.

ജീവിത വാർധക്യത്തിലും ഇന്ത്യൻ ബിസിനസ് രംഗത്തെ യുവത്വം,  രത്തൻ ടാറ്റ പുതുതലമുറയുടെ കാഴ്ചപ്പാടുകൾ തന്നെ മാറ്റിയെടുക്കാവുന്ന നിരവധി സന്ദേശങ്ങളും തന്റെ ജീവിതത്തിലുടനീളം പങ്കുവെച്ചിട്ടുണ്ട്. ആരെയും പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ 10 സന്ദേശങ്ങൾ ആണ് ഇത്.

  • 1. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ മുന്നോട്ടുള്ള പ്രയാണത്തിന് പ്രധാനമാണ്. ഇസിജിയിൽ പോലും ഒരു നേർരേഖ എന്നാൽ ജീവിച്ചിരിപ്പില്ല എന്നതാണ് അർത്ഥം എന്ന് ഓർക്കുക.
  • 2. ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ അല്ല ഞാൻ വിശ്വസിക്കുന്നത്. മറിച്ച്, എടുക്കുന്ന  തീരുമാനങ്ങൾ ശരിയാക്കുന്നതിലാണ്.
  • 3. നിങ്ങൾക്ക് വേഗത്തിലാണ് നടക്കേണ്ടതെങ്കിൽ നിങ്ങൾ ഒറ്റയ്ക്ക് തന്നെ നടക്കുക. നിങ്ങൾക്ക് വളരെ ദൂരത്തേക്ക് നടക്കണം എന്നുണ്ടെങ്കിൽ ഒന്നിച്ചാണ് നടക്കേണ്ടത്.
  • 4. ആളുകൾ നിങ്ങൾക്കെതിരെ എറിയുന്ന കല്ലുകൾ നിങ്ങൾ ശേഖരിച്ച് വയ്ക്കുക. അതുപയോഗിച്ച് നിങ്ങൾക്ക് ഒരു സ്മാരകം പണിയാനാവണം.
  • 5. അധികാരവും സമ്പത്തും അല്ല എന്റെ പ്രധാനപ്പെട്ട നേട്ടങ്ങൾ.
  • 6. ഇരുമ്പിനെ തകർക്കാൻ തുരുമ്പ് ന മാത്രമേ സാധിക്കു. അതുപോലെ ഒരു വ്യക്തിയെ തകർക്കാൻ അയാളുടെ മനസ്സിന് മാത്രമേ സാധിക്കു.
  • 7. എന്റെ ജീവിത പാതയിൽ ചിലരെയെങ്കിലും ഞാൻ വേദനിപ്പിച്ചിരിക്കാം. ഒരു വ്യക്തിയെന്ന നിലയിൽ നല്ലത് ചെയ്യാൻ നിലപാടുകളിൽ അൽപം പോലും വിട്ടുവീഴ്ച്ച ചെയ്യാതിരുന്നയാൾ എന്നറിയപ്പെടാനാണ് എനിക്കിഷ്ടം.
  • 8. ഇനി പറക്കാൻ കഴിയാത്തതായ ഒരു ദിവസം മാത്രമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസം
  • 9. എപ്പോഴും ഗൗരവം പാടില്ല. ലൈഫിനെ അതേ പോലെ ആസ്വദിക്കാൻ ശ്രമിക്കണം.
  • 10. എപ്പോഴും മറ്റുള്ളവരെ പകർത്തി ജീവിക്കുന്ന മനുഷ്യന് വിജയം താൽക്കാലികം മാത്രമാണ്. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ അയാൾക്ക് സാധിക്കില്ല.
Follow Us:
Download App:
  • android
  • ios