Asianet News MalayalamAsianet News Malayalam

വിപണിയിൽ വിതരണത്തിലുള്ള മൂന്നിലൊന്നും 500 രൂപ നോട്ടെന്ന് റിസർവ് ബാങ്ക്

രാജ്യത്തെ വിപണിയിൽ 2018 ൽ വെറും 15 ശതമാനമായിരുന്നു 500 രൂപ നോട്ടുകൾ ഉണ്ടായിരുന്നത്. 2020 ആയപ്പോഴേക്കും ഇത് 15 ശതമാനത്തിൽ നിന്ന് 25.4 ശതമാനമായി ഉയർന്നു. 2020-21 കാലത്ത് ഇത് 31 ശതമാനമായെന്നും റിപ്പോർട്ടിൽ പറയുന്നു.

RBI annual report says Rs 500 denomination notes making up for over 31 per cent of the total bank note in circulation
Author
Mumbai, First Published May 29, 2021, 10:22 AM IST

ദില്ലി: രാജ്യത്തെ കറൻസി വിതരണവുമായി ബന്ധപ്പെട്ട റിസർവ് ബാങ്ക് റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നു. ഇത് പ്രകാരം രാജ്യത്ത് വിപണിയിൽ വിതരണത്തിലുള്ള കറൻസി നോട്ടുകളിൽ 31 ശതമാനവും 500 രൂപ നോട്ടെന്നാണ് വ്യക്തമായിരിക്കുന്നത്. 2019-20 കാലത്തെ അപേക്ഷിച്ച് 2020-21 കാലത്ത് കൂടുതൽ കറൻസി നോട്ടുകൾ വിപണിയിലുണ്ടെന്നും റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ വിപണിയിൽ 2018 ൽ വെറും 15 ശതമാനമായിരുന്നു 500 രൂപ നോട്ടുകൾ ഉണ്ടായിരുന്നത്. 2020 ആയപ്പോഴേക്കും ഇത് 15 ശതമാനത്തിൽ നിന്ന് 25.4 ശതമാനമായി ഉയർന്നു. 2020-21 കാലത്ത് ഇത് 31 ശതമാനമായെന്നും റിപ്പോർട്ടിൽ പറയുന്നു.

മൂല്യത്തിന്റെ കണക്കിൽ നോക്കുകയാണെങ്കിൽ വിപണിയിലുള്ള 500 രൂപ നോട്ടുകളുടെ മൂല്യം ആകെ നോട്ടുകളുടെ മൂല്യത്തിന്റെ 68.4 ശതമാനം വരും. 2020 ൽ ഇത് 60.8 ശതമാനമായിരുന്നു. 2019 ൽ ആകട്ടെ 51 ശതമാനവും. അതേസമയം രാജ്യത്തെ 2000 രൂപ നോട്ടുകളുടെ എണ്ണവും മൂല്യവും ക്രമമായി താഴേക്ക് പോവുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios