മുംബൈ: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. കാലാവധി തീരാൻ ആറു മാസം ശേഷിക്കെ ആണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുടെ രാജി. 

2016 ലാണ് വിരാല്‍ ആചാര്യയെ മൂന്നു വർഷ കാലാവധിയിൽ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. ആചാര്യ ഓഗസ്റ്റില്‍ ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.