Asianet News MalayalamAsianet News Malayalam

കാർഡ് ടോക്കണൈസേഷനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി ആർബിഐ

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ടോക്കണൈസേഷൻ കൊണ്ടുവരുന്നത് 

RBI extends deadline for card tokenisation till 30 Sept
Author
Trivandrum, First Published Jun 27, 2022, 12:21 PM IST

മുംബൈ :  ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ സമയപരിധി മൂന്ന് മാസം കൂടി നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). 2022 സെപ്റ്റംബർ 30 വരെയാണ് സമയപരിധി നീട്ടിയത്. നേരത്തെ കാർഡ് ടോക്കണൈസേഷന്റെ അവസാന തീയതി 2022 ജൂൺ 30 ആണെന്ന് ആർബിഐ അറിയിച്ചിരുന്നു. ഈ സമയപരിധിയാണ് വീണ്ടും നീട്ടിയത്  നിശ്ചയിച്ചിരുന്നു

ഈ നീട്ടിയ കാലയളവ് വിവിധ രീതിയിൽ പ്രയോജനപ്പെടുത്താം എന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ, ഒരു ഓൺലൈൻ കാർഡ് ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾ കാർഡ് നമ്പർ, കാലഹരണപ്പെടുന്ന തീയതി മുതലായവ പോലുള്ള കാർഡ് ഡാറ്റ സംഭരിക്കുന്നു. കാർഡ് ഉടമയുടെ സൗകര്യവും ഭാവിയിൽ ഇടപാടുകൾ നടത്തുന്നതിനുള്ള സൗകര്യവും മുൻനിർത്തിയായിരുന്നു ഈ ശേഖരണം. എന്നാൽ കാർഡ് ഡാറ്റ ദുരുപയോഗം ചെയ്യാനോ മോഷ്ടിക്കാനോ സാധ്യതയുള്ളതിനാൽ ആർബിഐ തടയുകയായിരുന്നു. ഇന്ത്യയ്ക്കകത്തും ഇത്തരം ഡാറ്റ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്താൻ സാധിക്കുമെന്നാണ് ആർബിഐ വിലയിരുത്തിയത്. അതിനാൽ, കഴിഞ്ഞ വർഷം ഡിസംബറിൽ, കാർഡ് നെറ്റ്‌വർക്കുകളും കാർഡ് വിതരണക്കാരും ഒഴികെയുള്ള സ്ഥാപനങ്ങളോട് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഡാറ്റ സംഭരിക്കരുതെന്ന് ആർബിഐ നിർദേശിച്ചു. കൂടാതെ ടോക്കണൈസേഷൻ ചട്ടം പുറത്തിറക്കുകയും ചെയ്തു. ഇതുവഴി കാർഡ് ഉടമകൾക്ക് കാർഡ് വിശദാംശങ്ങൾക്ക് പകരം "ടോക്കണുകൾ" നൽകാം. 

Follow Us:
Download App:
  • android
  • ios