Asianet News MalayalamAsianet News Malayalam

ഡിജിറ്റൽ വാലറ്റുകളിൽ രണ്ട് ലക്ഷം വരെ സൂക്ഷിക്കാം, ആവശ്യം പോലെ പിൻവലിക്കാം; പുതിയ നയം

ഡിജിറ്റൽ പേമെന്റുകളെ രാജ്യത്തെ ചെറിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഈ നീക്കം നോൺ ബാങ്ക് പ്രീപെയ്‌ഡ് സർവീസ് പ്രൊവൈഡർമാർക്കാണ് നേരിട്ട് ഉപകാരപ്പെടുക. 

RBI New Rules May Help Fatten Digital Wallets
Author
New Delhi, First Published Apr 11, 2021, 12:29 AM IST

ദില്ലി: ഡിജിറ്റൽ വാലറ്റുകളിൽ രണ്ട് ലക്ഷം രൂപ വരെ സൂക്ഷിക്കാനാവുന്ന നയം മാറ്റവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഈ പണം ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ വാലറ്റുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പോലും പിൻവലിക്കാനുമാവും. ഒരു വാലറ്റിൽ നിന്ന് മറ്റൊന്നിലേക്ക് പണം അയക്കാൻ സാധിക്കുന്ന വിധം എല്ലാ വാലറ്റുകളും തമ്മിൽ ബന്ധിപ്പിക്കണമെന്നും റിസർവ് ബാങ്ക് പുതുതായി അവതരിപ്പിക്കാൻ പോകുന്ന നയത്തിൽ നിർദ്ദേശിക്കുന്നതായാണ് വിവരം.

ഡിജിറ്റൽ പേമെന്റുകളെ രാജ്യത്തെ ചെറിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഈ നീക്കം നോൺ ബാങ്ക് പ്രീപെയ്‌ഡ് സർവീസ് പ്രൊവൈഡർമാർക്കാണ് നേരിട്ട് ഉപകാരപ്പെടുക. അതേസമയം ഫിൻടെക് സ്ഥാപനങ്ങൾക്ക് ബാങ്കിങ് സ്വഭാവത്തിൽ പ്രവർത്തിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിൽ മിനിമം ബാലൻസ് നിബന്ധന ഉള്ളതിനാൽ സൂക്ഷ്മ സംരംഭകരെ സംബന്ധിച്ച് സേവിങ്സ് ബാങ്ക് അക്കൗണ്ടോ, കറണ്ട് ബാങ്ക് അക്കൗണ്ടോ സൂക്ഷിക്കുന്നത് ലാഭകരമാവില്ലെന്ന നിരീക്ഷണമുണ്ട്. ഇത്തരക്കാരെ സംബന്ധിച്ച് ഡിജിറ്റൽ വാലറ്റുകൾക്ക് സീറോ മെയ്ന്റനൻസ് കോസ്റ്റ് ആണെന്നത് കൂടുതൽ നേട്ടമാകും.

Follow Us:
Download App:
  • android
  • ios