Asianet News MalayalamAsianet News Malayalam

സിബിൽ സ്‌കോറുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾ അറിയില്ലേ; ക്രെഡിറ്റ് കമ്പനികൾക്ക് ആർബിഐ നിർദേശങ്ങൾ ഇവയാണ്

കുറച്ച് മാസങ്ങൾക്ക് മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സിബിൽ സ്‌കോറുകളെ സംബന്ധിക്കുന്ന അഞ്ച് നിയമങ്ങൾ അവതരിപ്പിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പണനയ യോഗത്തിൽ ആർബിഐ ഒരു നിയമം കൂടി ചേർത്തു.

RBI s 6 CIBIL related rules that you must know; even credit companies need to inform you before taking these actions
Author
First Published Aug 13, 2024, 2:36 PM IST | Last Updated Aug 13, 2024, 2:36 PM IST

വായ്പ എടുക്കാൻ പോകുമ്പോൾ ആണ് പലരും സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ബോധവാന്മാരാകുക. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർ ഇത്തരം കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. കുറച്ച് മാസങ്ങൾക്ക് മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സിബിൽ സ്‌കോറുകളെ സംബന്ധിക്കുന്ന അഞ്ച് നിയമങ്ങൾ അവതരിപ്പിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പണനയ യോഗത്തിൽ ആർബിഐ ഒരു നിയമം കൂടി ചേർത്തു. അവ എന്തൊക്കെയാണെന്ന് അറിയാം

1- ഓരോ 15 ദിവസത്തിലും സിബിൽ സ്കോർ അപ്ഡേറ്റ് ചെയ്യുക

ആർബിഐ നിർദ്ദേശിച്ചിരിക്കുന്ന പുതിയ നിയമം അനുസരിച്ച്, ഓരോ 15 ദിവസം കൂടുമ്പോഴും ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറുകൾ അപ്‌ഡേറ്റ് ചെയ്യും. ഈ നിയമം 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവരുടെ ക്രെഡിറ്റ് സ്കോർ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. 

2- ബാങ്കോ, ഇതര ധനകാര്യ സ്ഥാപനങ്ങളോ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാൽ ഉപയോക്താവിനെ അറിയിക്കണം 

വായ്പാകളുടെയോ മറ്റെന്ത് കാര്യങ്ങൾക്കായാലും ബാങ്കോ, ഇതര ധനകാര്യ സ്ഥാപനങ്ങളോ ഒരു ഉപഭോക്താവിൻ്റെ ക്രെഡിറ്റ് റിപ്പോർട്ട് പരിഷിയധിക്കുകയാണെങ്കിൽ അത് അയാളുടെ അറിവോടു കൂടിയായിരിക്കണം. എല്ലാ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളോടും ഈ കാര്യം ഉറപ്പുവരുത്താൻ ആർബിഐ നിർദേശിച്ചിട്ടുണ്ട്. ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ച വിവരങ്ങൾ എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ അയക്കാം. ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവന്നതിനെ തുടർന്നാണ് ആർബിഐ ഈ തീരുമാനമെടുത്തത്.

3- അപേക്ഷ നിരസിക്കാനുള്ള കാരണം കാണിക്കണം

ഒരു ഉപഭോക്താവിൻ്റെ ഏതെങ്കിലും അപേക്ഷ നിരസിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ഉപഭോക്താവിനെ അറിയിക്കണമെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. ഇത് ഉപഭോക്താവിന് തൻ്റെ അഭ്യർത്ഥന നിരസിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയുകയും അത് ആവർത്തിക്കാതിരിക്കാൻ കഴിയുകയും ചെയ്യും.  

4-  ക്രെഡിറ്റ് റിപ്പോർട്ടുകൾ വർഷത്തിൽ ഒരിക്കൽ സൗജന്യമായി നൽകണം 

ക്രെഡിറ്റ് കമ്പനികൾ വർഷത്തിലൊരിക്കൽ അവരുടെ ഉപഭോക്താക്കൾക്ക് സൗജന്യമായി സിബിൽ സ്കോർ പരിശോധിക്കാനുള്ള അവസരം നൽകണം.  ഇതിനായി, വെബ്‌സൈറ്റിൽ സൗജന്യമായി സിബിൽ സ്കോർ പരിശോധനയുടെ ലിങ്ക് നൽകേണ്ടതുണ്ട് , 

5- തെറ്റുകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് ഉപഭോക്താവിനെ അറിയിക്കണം 

ഒരു ഉപഭോക്താവ് വരുത്തുന്ന വീഴ്ചകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് അയാളെ അറിയിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിക്കുന്നു. വായ്പ നൽകുന്ന സ്ഥാപനങ്ങൾ എസ്എംഎസ്/ഇ-മെയിൽ വഴി എല്ലാ വിവരങ്ങളും പങ്കിടണം. ഇതിന് പുറമെ ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ  ബാങ്കുകളും വായ്പ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും നോഡൽ ഓഫീസർമാരെ നിയമിക്കണം

6- 30 ദിവസത്തിനകം പരാതി പരിഹരിക്കണം

ഉപഭോക്താക്കളുടെ പരാതികൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി 30 ദിവസത്തിനകം പരിഹരിക്കണം. ഇല്ലെങ്കിൽ പ്രതിദിനം 100 രൂപ പിഴ അടയ്‌ക്കേണ്ടി വരും. അതായത്, പരാതി എത്ര വൈകുന്നുവോ അത്രയും കൂടുതൽ പിഴ അടയ്‌ക്കേണ്ടി വരും.

Latest Videos
Follow Us:
Download App:
  • android
  • ios