Asianet News MalayalamAsianet News Malayalam

യുപിഐ പോലെ ഇനി യുഎല്‍ഐ; വായ്പ ലഭിക്കും മിനിറ്റുകൾക്കുള്ളിൽ, ചരിത്രം കുറിക്കാൻ ആർബിഐ

അധികം വൈകാതെ യുണിഫൈഡ് ലെന്‍ഡിംഗ് ഇന്‍റര്‍ഫേസ് അഥവാ യുഎല്‍ഐ പ്രവര്‍ത്തന സജ്ജമാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്

RBI to launch Unified Lending Interface to transform lending space Shaktikanta Das
Author
First Published Aug 26, 2024, 1:56 PM IST | Last Updated Aug 26, 2024, 1:56 PM IST

ണം അയയ്ക്കുന്നതിലും സ്വീകരിക്കുന്നതിലും വിപ്ലവം സൃഷ്ടിച്ച ഒന്നാണ് യുപിഐ അഥവാ യുണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ്. നിമിഷങ്ങള്‍ക്കകം  പണമിടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് യുപിഐ സഹായിക്കുന്നു. സമാനമായ രീതിയില്‍ വായ്പകള്‍ ലഭിക്കുന്ന സംവിധാനം ഉണ്ടെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ?.. എങ്കില്‍ ഇതാ ആര്‍ബിഐ ഇത്തരത്തിലൊരു സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. അധികം വൈകാതെ യുണിഫൈഡ് ലെന്‍ഡിംഗ് ഇന്‍റര്‍ഫേസ് അഥവാ യുഎല്‍ഐ പ്രവര്‍ത്തന സജ്ജമാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ  യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് പ്രവർത്തനം കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർബിഐ രാജ്യവ്യാപകമായി യുഎൽഐ  പുറത്തിറക്കാൻ തീരുമാനിച്ചത്.  യുപിഐ പേയ്‌മെന്റ്  സംവിധാനം രൂപാന്തരപ്പെടുത്തിയത് പോലെ, ഇന്ത്യയിലെ വായ്പാ രംഗം മാറ്റി മറിക്കുന്നതിൽ യുഎൽഐ വലിയ പങ്ക് വഹിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി  ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ആൻഡ് എമർജിംഗ് ടെക്നോളജീസ് സംബന്ധിച്ച ആഗോള സമ്മേളനത്തിൽ ആർബിഐ ഗവർണർ പറഞ്ഞു.
 
ഭൂരേഖകൾ ഉൾപ്പെടെ വിവിധ രേഖകൾ  വായ്പ നൽകുന്നവരിലേക്ക് ഡിജിറ്റൽ ആയി ലഭ്യമാക്കുക വഴി  യുഎൽഐ  പ്ലാറ്റ്‌ഫോമിലൂടെ വായ്പ അതിവേഗം ലഭ്യമാക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കർഷകർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും വായ്പാ ലഭ്യത ഉറപ്പാക്കും. ആർബിഐയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (ആർബിഐഎച്ച്) വഴിയാണ് യുഎൽഐ വികസിപ്പിച്ചത്.  ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായി ഡിജിറ്റൽ ആക്കുക  ലക്ഷ്യത്തിന്റെ ഭാഗമായാണ് ആർബിഐയുടെ ഈ പദ്ധതി.

യുഎൽഐയുടെ പ്രധാന പ്രത്യേകതകൾ

* ചെറുകിട വായ്പക്കാർക്കുള്ള വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള മൂല്യനിർണ്ണയം അതിവേഗത്തിൽ തയ്യാറാക്കുന്നു
* സ്വകാര്യ വിവരങ്ങളുടെ പരിരക്ഷ ഉറപ്പാക്കിയിരിക്കുന്നു
* വ്യത്യസ്തമായ രേഖകളും വിവരങ്ങളും  വായ്പാ ദാതാക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നു
* ഒന്നിലധികം സംവിധാനങ്ങളുടെ സംയോജനം വഴിയുണ്ടാകുന്ന സങ്കീർണത ലഘൂകരിക്കുന്നു  

Latest Videos
Follow Us:
Download App:
  • android
  • ios