Asianet News MalayalamAsianet News Malayalam

എല്ലാവരും തൊഴിൽ തേടുന്നിടത്ത് അത്ഭുതമായി 20 കാരി! സ്വന്തമാക്കിയത് 60 ലക്ഷം ശമ്പളത്തിൽ ജോലി, അതും പഠിച്ചിറങ്ങവേ

മുസ്‌കാൻ അഗർവാൾ ഐ ഐ ഐ ടി ഉനയുടെ ചരിത്രത്തിൽ തന്നെ ഒരു വിദ്യാർഥി നേടുന്ന എക്കാലത്തെയും ഉയർന്ന ശമ്പള പാക്കേജിന്‍റെ റെക്കോർഡ് സൃഷ്ടിച്ചത്

Record Breaking salary meet B Tech student Muskan Agrawal RS 60 lakh annualy hired from campus placement asd
Author
First Published Nov 11, 2023, 10:13 PM IST

ലഖ്നൗ: ശമ്പളക്കാര്യത്തിൽ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഐ ഐ ഐ ടി വിദ്യാർഥിനി. പഠിച്ചിറങ്ങുമ്പോൾ തന്നെ വാർഷിക ശമ്പളമായി ഈ പെൺകുട്ടി നേടിയെടുത്തത് 60 ലക്ഷം രൂപയാണ്. കേവലം 21 വയസ് മാത്രമുള്ള ഈ വിദ്യാർഥിനി, ഈ പ്രായത്തിലെ ശമ്പളത്തുകയുടെ കാര്യത്തിൽ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ ഐ ഐ ടി) ഉനയിലെ വിദ്യാർഥിനിയായ മുസ്‌കാൻ അഗർവാളാണ് പഠിച്ചിറങ്ങുമ്പോൾ തന്നെ ലിങ്ക്ഡ് ഇൻ പ്ലാറ്റ്ഫോമിൽ വാർഷിക ശമ്പളം 60 ലക്ഷം ലഭിക്കുന്ന ജോലി നേടികൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ഇനി പഴയതുപോലെയാകില്ല, ഒടിടി പ്ലാറ്റ് ഫോമുകളിൽ വരുന്ന മാറ്റം അറിഞ്ഞോ? പുതിയ ബില്ല് ഇതാ! പിടിമുറുക്കാൻ കേന്ദ്രം

നാട്ടുകാര് മൊത്തം തൊഴിൽ തിരയുന്ന ലിങ്ക്ഡ് ഇനിലാണ് മുസ്കാൻ, ഈ പ്രായത്തിൽ അവിശ്വസനീയമായ തൊഴിൽ നേടി ചരിത്രം സൃഷ്ടിച്ചത്. ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശിനിയായ മുസ്‌കാൻ ഐ ഐ ഐ ടി ഉനയിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിലാണ് ബിടെക് പൂർത്തിയാക്കിയത്. ഐ ഐ ഐ ടി ഉനയിൽ നിന്നും ക്യാമ്പസ് ഇന്‍റർവ്യൂവിലൂടെയാണ് ഈ വമ്പൻ ജോലി സ്വന്തമാക്കിയത്. മുസ്‌കാൻ അഗർവാൾ ഐ ഐ ഐ ടി ഉനയുടെ ചരിത്രത്തിൽ തന്നെ ഒരു വിദ്യാർഥി നേടുന്ന എക്കാലത്തെയും ഉയർന്ന ശമ്പള പാക്കേജിന്‍റെ റെക്കോർഡ് സൃഷ്ടിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം, ഇന്ത്യയിലെ ഏറ്റവും വലിയ കോഡിംഗ് മത്സരമായ TechGig Geek Goddess 2022 ൽ 69,000 ത്തിലധികം മത്സരാർത്ഥികളെ പിന്നിലാക്കി 1.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് നേടിയും മുസ്‌കാൻ അഗർവാൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ടെക്‌നോളജി മേഖലയിലെ നേട്ടങ്ങൾ അഗർവാളിനെ ലിങ്ക്ഡ്ഇനിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയറായി ജോലി ലഭിക്കുന്നതിന് സഹായകമാകുകയും ചെയ്തു. കഴിഞ്ഞ വർഷം ഐ ഐ ഐ ടി ഉനയിൽ നിന്നുള്ള മറ്റൊരു വിദ്യാർഥിനി 47 ലക്ഷം രൂപയുടെ വാർഷിക പാക്കേജ് ഉള്ള ജോലി നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios