ഇടുക്കി: ഏലയ്ക്ക വില സർവ്വകാല റെക്കോർഡിൽ. ഇടുക്കി അണക്കരയിലെ സൗത്ത് ഇന്ത്യൻ ഓക്ഷൻ സെന്ററിൽ നടന്ന ലേലത്തിൽ കിലോയ്ക്ക് 5000 രൂപയാണ് ലഭിച്ചത്. ഇതിന് മുമ്പത്തെ റെക്കോർഡ് 4501 രൂപയായിരുന്നു. മാർക്കറ്റിലും ഏലയ്ക്ക വില കുതിച്ചുയരുകയാണ്. ശരാശരി 3250 രൂപയെങ്കിലും ഏലയ്ക്കക്കുണ്ട്. മഴക്കെടുതിയിലും പിന്നാലെയെത്തിയ കൊടും വേനലിലുമെല്ലാം കൃഷി നശിച്ച് ഉത്പാദനം കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണമെന്നാണ് കർഷകർ പറയുന്നത്.