അയോധ്യയിൽ നടക്കുന്ന രാം ലല്ല പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ മുകേഷ് അംബാനിക്ക് ക്ഷണമുണ്ട്. ജനുവരി 22 ന് റിലയൻസ്  ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി അയോധ്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്. 

മുംബൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ എല്ലാ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. ജനുവരി 22 ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി അയോധ്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്. 

Add Asianetnews as a Preferred SourcegooglePreferred

അയോധ്യയിൽ നടക്കുന്ന രാം ലല്ല പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ മുകേഷ് അംബാനിക്ക് ക്ഷണമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയും ഗൗതം അദാനി, കുമാർ മംഗളം ബിർള തുടങ്ങിയ വ്യവസായികളും അയോധ്യയിലേക്ക് എത്തുമെന്നാണ് സൂചന. 

അതേസമയം, ജനുവരി 22 ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഓഹരി വിപണികൾക്ക് റിസർവ് ബാങ്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പൂർണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കും. ണി മാർക്കറ്റ്, വിദേശ വിനിമയം, ഗവൺമെൻ്റ് സെക്യൂരിറ്റിസ് സെറ്റിൽമെൻറ് എന്നീ ഇടപാടുകൾക്കെല്ലാം 22 ന് അവധിയാണ്. ആക്സിസ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കും 22ന് സമ്പൂർണ്ണ അവധിയായിരിക്കും. 

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങൾ പൊതു അവധി പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മധ്യപ്രദേശിലും സർക്കാർ സ്ഥാപനങ്ങൾക്കടക്കം ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഇതിനോടകം ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അയോധ്യയിൽ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച ചടങ്ങുകൾ അഞ്ചാം ദിവസവും തുടരും