മുംബൈ: റിസർവ് ബാങ്ക് പുതിയ ധനനയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്ക് കാൽശതമാനം കുറച്ചേക്കുമെന്നാണ് സൂചന. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്നും എടുക്കുന്ന വായ്പയ്ക്ക് നൽകുന്ന പലിശാ നിരക്കായ റിപ്പോ ഈ വർഷം ഇതുവരെ 0.75 ശതമാനമാണ് റിസർവ് ബാങ്ക് കുറച്ചത്.

ഈ വർഷം നടന്ന മൂന്ന് അവലോകന യോഗങ്ങളിലും കാൽശതമാനം വീതം കുറയ്ക്കുകയായിരുന്നു. നിലവിൽ റിപ്പോ റേറ്റ് 5.76 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.50 ശതമാനവുമാണ്. വളർച്ചാനിരക്ക് കൂട്ടാൻ പലിശ നിരക്ക് കുറയ്ക്കണമെന്നാണ് വ്യവസായ ലോകത്തിന്‍റെ ആവശ്യം.