തൃശ്ശൂര്‍: പ്രവര്‍ത്തന വൈകല്യങ്ങളുടെ പേരില്‍ ധനലക്ഷ്മി ബാങ്കിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകകള്‍ റിസര്‍വ് ബാങ്ക് നീക്കം ചെയ്തു. കോര്‍പ്പറേഷന്‍ ബാങ്ക്, അലാഹാബാദ് ബാങ്ക് എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകകളും ആര്‍ബിഐ നീക്കം ചെയ്തിട്ടുണ്ട്. വായ്പകള്‍ അനുവദിക്കുന്നതിനും ശാഖകള്‍ ആരംഭിക്കുന്നതിനുമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 

ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഏതാനും പ്രധാന മാനദണ്ഡങ്ങളില്‍ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ധനലക്ഷ്മി ബാങ്കിന്‍റെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ എന്നറിപ്പെടുന്ന നല്ലനടപ്പ് വ്യവസ്ഥയാണ് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതെതുടര്‍ന്ന് ധനലക്ഷ്മി ബാങ്കിന്‍റെ ഓഹരി വില 10 ശതമാനം ഉയര്‍ന്നു.