Asianet News MalayalamAsianet News Malayalam

ഒറ്റ നിക്ഷേപത്തിൽ പ്രതിമാസ വരുമാനം നേടൂ; എസ്ബിഐ പ്രതിമാസ വരുമാന പദ്ധതി

ഒറ്റത്തവണ നിക്ഷേപിച്ച് പ്രതിമാസം ഉയർന്ന വരുമാനം നേടാം. റിസ്കില്ലാതെ നീക്ഷേപിക്കാം. എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിനെ കുറിച്ച് അറിയേണ്ടതെല്ലാം 
 

SBI Monthly Income Scheme
Author
First Published Jan 28, 2023, 5:30 PM IST

ഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർക്ക് ജോലി നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. കൂട്ട പിരിച്ചിവിടലിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത് സാമ്പത്തിക അനിശ്ചിതത്വ അന്തരീക്ഷം തീർക്കുന്നുണ്ട്. ഈ സമയത്ത് ഒരൊറ്റ വരുമാന മാർഗം മാത്രം ഉള്ളവരുടെ സ്ഥിതി കൂടുതൽ ആശങ്കാജനകമാണ്. അതിനാൽ അസ്ഥിരതയുടെ ഈ കാലഘട്ടത്തിൽ, മാറ്റ് വരുമാന മാര്ഗങ്ങള് തേടേണ്ടിയിരിക്കുന്നു. ലാഭകരമായ നിക്ഷേപ പദ്ധതികൾ പ്രതിമാസ വരുമാനം നേടാം അനുയോജ്യമായതാണ്. മാത്രമല്ല ഇവ റിസ്കില്ലാത്തത് കൂടിയാണ്. 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിമാസ വരുമാന പദ്ധതി അവതരിപ്പിക്കുന്നു. എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം പ്രകാരം പ്രതിമാസ വരുമാനം ഉറപ്പാക്കുന്നു. 

എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം

എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിൽ, നിക്ഷേപകർ ഒറ്റത്തവണ തുക നിക്ഷേപിക്കണം. നിക്ഷേപത്തിന് ശേഷം, നിക്ഷേപകർക്ക് അതിൽ നിന്നും പ്രതിമാസ വരുമാനം ലഭിക്കും. നിക്ഷേപ തുകയുടെ ഒരു ഭാഗവും നിക്ഷേപ തുകയ്ക്ക് മുകളിലുള്ള പലിശയും ലഭിക്കും. ലളിതമായി പറഞ്ഞാൽ, എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം നിക്ഷേപകർക്ക് അവരുടെ പ്രാരംഭ നിക്ഷേപത്തിന് തുല്യമായ പ്രതിമാസ തവണകളായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ലഭിക്കുന്നു. അതായത് ഇത് ഒരു ഒരു വായ്പ എന്ന ആശയത്തിലാണ് പ്രവർത്തിക്കുന്നത്. വായ്പയുടെ പലിശ സഹിതം നിങ്ങൾ തിരിച്ചടയ്ക്കുന്നിടത്ത് ബാങ്ക് നിങ്ങൾക്ക് വായ്പയുടെ പലിശ സഹിതം നൽകുന്നു. 

എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം കാലാവധി

എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് 3, 5, 7, 10 വർഷത്തെ നിക്ഷേപ കാലയളവിലേക്ക് എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാം. എസ്ബിഐയുടെ എല്ലാ ശാഖകളിലും ഈ പദ്ധതി ലഭ്യമാണ്.

യോഗ്യത

പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എല്ലാ റസിഡന്റ് വ്യക്തികൾക്കും എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാം. അതെ സമയം ഇതിൽ നിന്നും ലഭിക്കുന്ന തുക നികുതിക്ക് വിധേയമാണ്. 

Follow Us:
Download App:
  • android
  • ios