Asianet News MalayalamAsianet News Malayalam

അനില്‍ മുകേഷ് എന്നിവര്‍ക്കടക്കം അംബാനി കുടുംബത്തിന് 25 കോടി പിഴ

1997 ലെ സെബി റെഗുലേഷനുകള്‍ക്ക് വിരുദ്ധമായി റിലയന്‍സ് ഇന്‍ട്രസ്ട്രീസ് പ്രമോട്ടര്‍മാര്‍ പ്രവര്‍ത്തിച്ചുവെന്ന കാര്യമാണ് സെബി കണ്ടെത്തിയിരിക്കുന്നത്. 

SEBI fines Mukesh Ambani Anil Ambani, others Rs 25 crore on RIL shareholding irregularities
Author
Mumbai, First Published Apr 8, 2021, 1:01 PM IST

മുംബൈ: മുകേഷ് അംബാനി, അനില്‍ അംബാനി അടക്കം അംബാനി കുടുംബാഗംങ്ങള്‍ അടക്കം ഒന്‍പതുപേര്‍ക്ക് 25 കോടി പിഴ ചുമത്തി സെക്യുരിറ്റീസ് ആന്‍റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. കമ്പനി ഏറ്റെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കാണിച്ച ക്രമവിരുദ്ധമായ നടപടികളെ തുടര്‍ന്നാണ് ഈ പിഴ ശിക്ഷ വിധിച്ചത്.

1997 ലെ സെബി റെഗുലേഷനുകള്‍ക്ക് വിരുദ്ധമായി റിലയന്‍സ് ഇന്‍ട്രസ്ട്രീസ് പ്രമോട്ടര്‍മാര്‍ പ്രവര്‍ത്തിച്ചുവെന്ന കാര്യമാണ് സെബി കണ്ടെത്തിയിരിക്കുന്നത്. മുകേഷ് അംബാനി, അനിൽ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങിയവരും സെബിയുടെ പിഴകിട്ടിയവരിലുണ്ട്. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കിൽ ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.

മാനദണ്ഡങ്ങൾക്കനുസരിച്ച് ഓപ്പൺ ഓഫർ നൽകുന്നതിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രൊമോട്ടർമാർ പരാജയപ്പെടുന്നവെന്നാണ് സെബിയുടെ കണ്ടെത്തൽ. അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കൽ ചട്ടംപ്രകാരം  15ശതമാനം മുതൽ 55ശതമാനംവരെ ഓഹരികൾ കൈവശമുള്ളവരുടെ ഏറ്റെടുക്കൽ പരിധി വർഷം അഞ്ചുശതമാനംമാത്രമായിരുന്നു. അതിൽകൂടുതലുള്ള ഏറ്റെടുക്കലുകൾക്ക് ഓപ്പൺ ഓഫർ വേണമായിരുന്നു.

Follow Us:
Download App:
  • android
  • ios