മുകേഷ് അംബാനിയുടെ റിലയൻസ് കമ്പനിക്ക് വൻ തുക പിഴ ചുമത്തി സെബി

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന് വൻ തുക പിഴ ചുമത്തി സെബി. ഫെയ്സ്ബുക്ക് റിലയൻസിന്റെ ജിയോയിലേക്ക് 5.7 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ലെന്നതാണ് കുറ്റം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോമിലേക്ക് 2020 ഏപ്രിലിലായിരുന്നു മെറ്റ ഗ്രൂപ്പിന് കീഴിലെ ഫെയ്സ്ബുക് നിക്ഷേപം നടത്തിയത്. മെറ്റയുടെ മറ്റൊരു കമ്പനിയായ വാട്സ്ആപ്പ് പേമെന്റ് ശക്തിപ്പെടുത്തുകയും അതുവഴി ചെറുകിട ബിസിനസുകൾക്ക് പേമെന്റ് സർവീസ് നടപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫെയ്സ്ബുക്ക് റിലയൻസ് ഇന്റസ്ട്രീസിലേക്ക് വൻ തുക നിക്ഷേപിച്ചത്.

ഈ നിക്ഷേപത്തിലൂടെയാണ് തങ്ങളുടെ വലിയ കടബാധ്യത മറികടക്കാൻ റിലയൻസ് ഗ്രൂപ്പിന് സാധിച്ചത്. എന്നാൽ ഇക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നാണ് സെബി പറയുന്നത്. ഇക്കാര്യത്തോട് റിലയൻസ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. 30 ലക്ഷം രൂപയാണ് കമ്പനിക്ക് മുകളിൽ സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പിഴ ചുമത്തിയിരിക്കുന്നത്. 38522 ഡോളർ അടയ്ക്കാനാണ് ഉത്തരവിൽ പറയുന്നത്. ഇതിന് പുറമെ റിലയൻസിന്റെ ഇതുമായി ഉത്തരവാദപ്പെട്ട രണ്ട് ഓഫീസർമാർ ഓരോ ഡോളർ വീതം പിഴ അടയ്ക്കണം. ഇന്നത്തെ നിലവാരം അനുസരിച്ച് 77.8780 രൂപയാണ് ഇവർ അടയ്ക്കേണ്ട പിഴ.